Wed. Dec 18th, 2024
Representational image

ബെംഗളൂരു:

ഇ​ത​ര​സ​മു​ദാ​യ​ത്തി​ലെ പെ​ൺ​കു​ട്ടി​യു​മാ​യി സൗ​ഹൃ​ദം കൂടിയതിന് ഒ​മ്പ​താം ക്ലാ​സു​കാ​ര​നെ പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ ജ​ന​നേ​ന്ദ്രി​യം മു​റി​ച്ച്​ കൊ​ന്ന് ചാ​ക്കി​ൽ​കെ​ട്ടി പു​ഴ​യി​ലെ​റി​ഞ്ഞു.ക​ര്‍ണാ​ട​ക ക​ല​ബു​റ​ഗി​യി​ലെ ന​രി​ബോ​ലി​ലാ​ണ് സം​ഭ​വം. ന​രി​ബോ​ലി സ്വ​ദേ​ശി​യാ​യ കൊ​ല്ലി മ​ഹേ​ഷ് ആ​ണ് (14) കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​ൽ പെ​ണ്‍കു​ട്ടി​യു​ടെ അ​മ്മാ​വ​നെ​യും ര​ണ്ടു​സു​ഹൃ​ത്തു​ക്ക​ളെ​യും പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.

മാ​സ​ങ്ങ​ൾ​ക്കു മു​മ്പാ​ണ് വീ​ടി​ന് സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന ഇ​ത​ര​സ​മു​ദാ​യ​ത്തി​ലെ സ​മ​പ്രാ​യ​ക്കാ​രി​യു​മാ​യി മ​ഹേ​ഷ് കൂ​ട്ടു​കൂ​ടു​ന്ന​ത്. എ​ന്നാ​ൽ, പെ​ൺ​കു​ട്ടി​യെ കാ​ണ​രു​തെ​ന്ന് മാ​താ​വ് താ​ക്കീ​ത് ചെ​യ്തിരുന്നു.  എ​ന്നാ​ൽ, പെ​ൺ​കു​ട്ടി​ക്ക് മ​ഹേ​ഷ് മൊ​ബൈ​ൽ ഫോ​ൺ വാ​ങ്ങി ന​ൽ​കി. ഇ​തോ​ടെ പെ​ൺ​കു​ട്ടി​യു​ടെ അ​മ്മാ​വ​ൻ ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു. മഹേഷിനെ അമ്മാവനും കൂട്ടാളികളും കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.

https://www.youtube.com/watch?v=H1vP0v1w5Kw

By Binsha Das

Digital Journalist at Woke Malayalam