തിരുവനന്തപുരം:
സര്‍ക്കാര്‍ പരിപാടികളെ കുറിച്ചുള്ള സാമൂഹികമാധ്യമ പ്രചാരണത്തിന് സ്വകാര്യകമ്പനിയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് വിവാദമാകുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്ന ദിവസമാണ് തിരക്കിട്ട് ഉത്തരവിറക്കിയത്. ബംഗളൂരു ആസ്ഥാനമായ സ്വകാര്യ കമ്പനിക്കാണ് ഒരുകോടി അന്‍പത്തി മൂന്ന് ലക്ഷം രൂപയുടെ കരാര്‍ പിആര്‍ഡി നല്‍കിയിരിക്കുന്നത്.
ഭരണ നേട്ടങ്ങള്‍ ഫെയ്സ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമ പ്്ളാറ്റ് ഫോമുകളിലൂടെ പ്രചരിപ്പിക്കാന്‍ ഉദ്ദേശിച്ചാണ് സ്വകാര്യഏജന്‍സികളെ രംഗത്തിറക്കാനുള്ള തീരുമാനം. നേരത്തെ മന്ത്രിസഭ ഇതിന് അനുവാദം നല്‍കിയിരുന്നു. ഇൻഫോർമേഷൻ ആൻഡ് പബ്ലിക്ക് വകുപ്പിനെയും സിഡിറ്റിനെയും സഹായിക്കാനാണ് ദേശീയ തലത്തില്‍ പ്രവര്‍ത്തന പരിചമുള്ള സ്വകാര്യഏജന്‍സിയെ കൊണ്ടുവന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം .
ബംഗളൂരു ആസ്ഥാനമായ കമ്പനിക്കാണ് ടെണ്ടര്‍ ലഭിച്ചത്.