Mon. Dec 23rd, 2024
തിരുവനന്തപുരം:

അഞ്ചുതവണ തുടർച്ചയായി മൽസരിച്ചു വിജയിച്ചവരിൽ ഉമ്മൻ ചാണ്ടി ഒഴികെയുള്ളവർ മാറിനിൽക്കണമെന്ന് കോൺഗ്രസ്‌ നേതാവ് ടിഎൻപ്രതാപൻ എംപി. രണ്ടുതവണ തുടർച്ചയായി മൽസരിച്ചു തോറ്റവരും സ്ഥാനാർത്ഥിയാകരുത്. കോൺഗ്രസിന് ലഭിക്കുന്ന സീറ്റിൽ 20% എങ്കിലും സ്ത്രീകൾക്കും യുവജനങ്ങൾക്ക് നൽകണം.

ക്രിമിനൽ കേസിൽ ഉൾപ്പെട്ടവരെയും വിചാരണ നടക്കുന്ന കേസുകൾ ഉള്ളവരെയും മാറ്റിനിർത്തണം. എംപിമാരെ മൽസരിപ്പിക്കാൻ പാടില്ല. രാജ്യസഭാംഗങ്ങൾ ആയിരുന്നവരെയും മൽസരിപ്പിക്കരുത്. സാമൂഹ്യ യാഥാർഥ്യങ്ങൾ കൂടി കണക്കിലെടുത്തുള്ള സ്ഥാനാർത്ഥികളെ വേണം തീരുമാനിക്കാൻ എന്നും ഹൈക്കമാൻഡിന് അയച്ച കത്തിൽ പ്രതാപൻ ആവശ്യപ്പെട്ടു.

By Divya