Thu. Mar 28th, 2024
ഫറ്റോര്‍ഡ:

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഏഴാം സീസണിലെ സെമി ഫൈനല്‍ ലൈനപ്പായി. പോയിന്റ് പട്ടികയിലെ ഒന്നാം
സ്ഥാനക്കാരായ മുംബൈ സിറ്റി സെമിയില്‍ നാലാം സ്ഥാനക്കാരായ ഗോവയെയും രണ്ടാം സ്ഥാനക്കാരും നിലവിലെ ചാംപ്യൻമാരായ എടികെ മോഹന്‍ ബഗാന്‍, മൂന്നാം സ്ഥാനക്കാരായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെയും നേരിടും.

ആദ്യ പാദ സെമി മാര്‍ച്ച് അഞ്ചിനും ആറിനും രണ്ടാംപാദ സെമി മാര്‍ച്ച് എട്ടിനും ഒന്‍പതിനും നടക്കും. മാര്‍ച്ച് പതിമൂന്നിന് നേരത്തെ, ലീഗ് റൗണ്ടില്‍ കിരീടം മുംബൈ സിറ്റി എഫ്‌സി സ്വന്തമാക്കിയിരുന്നു. നിര്‍ണായകമായ അവസാന മത്സരത്തിൽ നിലവിലെ ചാംപ്യന്‍മാരായ എടികെ മോഹന്‍ ബഗാനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ചാണ് മുംബൈ ലീഗ് റൗണ്ടിൽ ജേതാക്കളായത്.

മൊര്‍ത്താദ ഫാളിന്റെയും ബാര്‍ത്തലോമിയോ ഒഗ്ബചേയുടെയും ഗോളുകള്‍ക്കാണ് മുംബൈക്ക് ജയം സമ്മാനിച്ചത്. ഇരുടീമിനും 40 പോയിന്റ് വീതമാണെങ്കിലും ഗോള്‍ ശരാശരിയിലാണ് മുംബൈയാണ് ഒന്നാമതെത്തിയത്.

By Divya