ദുബൈ:
ദുബൈയിൽ വാഹനാപകട മരണങ്ങൾ കുറഞ്ഞതായി റിപ്പോർട്ട്. കഴിഞ്ഞവർഷം നാലാം പാദത്തിൽ 62 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ദുബൈ പൊലീസ് ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് യോഗത്തിൽ അസിസ്റ്റൻറ് കമാൻഡർ ഇൻ ചീഫ് മുഹമ്മദ് സെയ്ഫ് അൽ സഫീനാണ് റിപ്പോർട്ട് അവതരിപ്പിച്ചത്.
ലക്ഷം പേരിൽ 1.8 ശതമാനം മാത്രമാണ് റോഡപകടത്തിൽമരണപ്പെട്ടത്.2.7 ശതമാനത്തിൽ താഴെയാക്കാനായിരുന്നു പൊലീസ് ലക്ഷ്യം.വിവിധ ബോധവത്കരണ പരിപാടികളിലൂടെ 1,47,561 പേരെയാണ് ദുബൈ പൊലീസ് ബന്ധപ്പെട്ടത്. ഇതിനിടെ നിരവധി കാമ്പയിനുകൾ നടത്തി.
ട്രാഫിക് സുരക്ഷയെ കുറിച്ച് ദുബൈ പൊലീസ് ട്രാഫിക് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് വഴി 1069 പേർക്ക് പരിശീലനം നൽകാനും കഴിഞ്ഞു.