Wed. Jan 22nd, 2025
ന്യൂഡല്‍ഹി:

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്‌സിൻ്റെ ആദ്യ ഡോസ് സ്വീകരിച്ചു. എയിംസില്‍ നിന്നുമാണ് ആദ്യ ഡോസ് സ്വീകരിച്ചത്. അറുപത് വയസ്സിന് മുകളിലുള്ളവര്‍ക്ക് കൊവിഡ് വാക്‌സിനായി ഇന്ന് മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കാനിരിക്കെയാണ് മോദി വാക്‌സിന്‍ സ്വീകരിച്ചിരിക്കുന്നത്.

മോദി തന്നെയാണ് വാക്‌സിന്‍ സ്വീകരിച്ച വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ‘എയിംസില്‍ നിന്നും കൊവിഡ്-19 ആദ്യ വാക്‌സിൻ്റെ ആദ്യ ഡോസ് സ്വീകരിച്ചു. കൊവിഡ്-19നെതിരായ പോരാട്ടം ശക്തിപ്പെടുത്താനായി നമ്മുടെ ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും എത്ര ചടുലമായാണ് പ്രവര്‍ത്തിച്ചത്.

വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിയുന്ന എല്ലാവരോടുമായി ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. വരൂ, നമുക്ക് ഒത്തൊരുമിച്ച് ഇന്ത്യയെ കൊവിഡ്-19 മുക്തമാക്കാം,’ പ്രധാനമന്ത്രിയുടെ ട്വീറ്റില്‍ പറയുന്നു.

By Divya