Thu. Dec 19th, 2024
ചെന്നൈ:

തമിഴ്നാട്ടില്‍ എൻ ഡി എ മുന്നണിയില്‍ സീറ്റ് വിഭജന ചര്‍ച്ച ആരംഭിച്ചു. അമിത് ഷായും എഐഡിഎംകെ നേതാക്കളും തമ്മിലായിരുന്നു ചര്‍ച്ച. മുഖ്യമന്ത്രി പളനിസാമി, എഐഎഡിഎംകെ ജോയിന്റ് കോര്‍ഡിനേറ്ററും ഉപമുഖ്യമന്ത്രിയുമായ പനീര്‍ശെല്‍വം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കാളികളായി.

60 സീറ്റുകളില്‍ മത്സരിക്കണമെന്നാണ് ബിജെപി ആവശ്യം. എന്നാല്‍ 23 സീറ്റ് മാത്രമെ അനുവദിക്കാനാകൂ എന്നാണ് എഐഎഡിഎംകെ നിലപാട്. ചര്‍ച്ചകളില്‍ 30 സീറ്റെങ്കിലും വേണമെന്ന് ബിജെപി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.

By Divya