Mon. Dec 23rd, 2024

 

തിരുവനന്തപുരം:

എൻഡിഎയിലേക്ക് മുസ്​ലിം ലീഗ് വന്നാലും സ്വീകരിക്കുമെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ പറഞ്ഞ് മണിക്കൂറുകൾക്ക് അകം പ്രസ്താവനയെ തള്ളി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻപ്രസ്താവനയെ കുറിച്ച് തനിക്ക് അറിയില്ല. മുസ്​ലിം ലീഗുമായി സിപിഎം ചർച്ച നടത്തുകയല്ലാതെ ഞങ്ങൾ ഒരു ചർച്ചയും നടത്തില്ല. ശോഭയുടെ പ്രസ്താവന കേട്ടിട്ട് മറുപടി നൽകാമെന്ന് സുരേന്ദ്രൻ പറഞ്ഞു.

ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് എൻഡിഎയിലേക്ക് മുസ്​ലിം ലീഗ് വന്നാലും സ്വീകരിക്കും എന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞത്. മുസ്​ലിം ലീഗ് ഒരു വര്‍ഗീയ പാർട്ടിയാണെന്ന കാര്യത്തിൽ കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ മുസ്​ലിം ലീഗ് ദേശീയധാര അംഗീകരിച്ച് എന്‍ഡിഎയോടൊപ്പം വരാന്‍ തയാറായാല്‍ സ്വീകരിക്കും എന്നാണ് ശോഭ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

https://www.youtube.com/watch?v=pO9q1Ik3js4

By Athira Sreekumar

Digital Journalist at Woke Malayalam