തിരുവനന്തപുരം:
ആലപ്പുഴയിലെ കൊവിഡ് വ്യാപനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആശങ്ക അറിയിച്ചു. ഒരാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.7 ശതമാനമായ ആലപ്പുഴയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നും കേന്ദ്രം നിർദേശം നല്‍കി. ഇതോടൊപ്പം കൊവിഡ് രണ്ടാം തരംഗത്തിനെതിരെ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജാഗ്രത നിര്‍ദേശം നല്‍കി.
ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍ പോസിറ്റിവിറ്റി നിരക്കുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്രം അഞ്ചിന ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയത്. കൊവിഡ് സ്ഥിരീകരണത്തില്‍ റാപ്പിഡ് ആന്റിജൻ ടെസ്റ്റിൽ നെഗറ്റീവ് ആയാലും ആർടിപിസിആർ ടെസ്റ്റ് നടത്തണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു. ടെസ്റ്റുകളുടെ എണ്ണം കൂട്ടണമെന്നും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം കൂട്ടി നിയന്ത്രണം കടുപ്പിക്കണം. ജനിതക മാറ്റം വന്ന വൈറസുകളുടെ സാന്നിധ്യം കണ്ടെത്തണം. മരണ നിരക്ക് കൂടിയ സ്‌ഥലങ്ങളിൽ ആശുപത്രി സൗകര്യങ്ങൾ ഉറപ്പാക്കണം എന്നിവയാണ് മറ്റ് നിർദ്ദേശങ്ങൾ.
https://www.youtube.com/watch?v=eH5oJ8mbdWI