25 C
Kochi
Tuesday, July 27, 2021

Daily Archives: 18th February 2021

ന്യൂഡല്‍ഹി:കേന്ദ്രസര്‍ക്കാരിൻ്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ രാജ്യവ്യാപക ട്രെയിന്‍ തടയല്‍ സമരം ഇന്ന് നടക്കും. നാല് മണിക്കൂര്‍ നേരമാണ് ട്രെയിന്‍ തടയല്‍ സമരം.ഉച്ചക്ക് 12 മുതല്‍ 4 വരെയാണ് സമരം നടത്തുക. പഞ്ചാബ്, യുപി, ഹരിയാന, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ വ്യാപകമായി ട്രെയിന്‍ തടയും. കേരളത്തെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ടെക്സസ്:അതിശൈത്യവും കനത്ത മഞ്ഞുവീഴ്ചയും മൂലം യുഎസിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ജനജീവിതം ദുരിതത്തിൽ. 21 പേർ മരിച്ചു. ടെക്സസിലാണു സ്ഥിതി രൂക്ഷം. വിവിധ നഗരങ്ങളിൽ വൈദ്യുതി വിതരണം നിലച്ചു.ഡാലസിൽ ബുധനാഴ്ച പുലർച്ചെ മൈനസ് 6 ഡിഗ്രിയായിരുന്നു താപനില. പലയിടത്തും വ്യാപാരസ്ഥാപനങ്ങൾ അടച്ചിട്ടു. റോഡുകൾ വിജനമാണ്. ടെക്സസിലേക്കുള്ള വാക്സീൻ വിതരണവും മുടങ്ങി.ടെക്സസിലെ വീടുകൾക്കുള്ളിലെ കാഴ്ച. ട്വിറ്ററിൽ പങ്കുവച്ചത്. ടെക്സസ്, ലൂസിയാന, കെന്റക്കി, മിസോറി എന്നീ സംസ്ഥാനങ്ങളിലായാണ് 21 പേർ മരിച്ചത്. ടെക്സസിലെ...
ന്യൂഡൽഹി:ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും യുകെ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നും ഇന്ത്യയിലെത്തുന്നവര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പുതിയ കൊവിഡ് പരിശോധനാ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി. തിങ്കളാഴ്‍ച മുതല്‍ ഈ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ വിമാനത്താവളങ്ങളില്‍ വെച്ച് മോളിക്യുലാര്‍ പരിശോധനക്ക് വിധേയമാകണമെന്നാണ് പുതിയ നിബന്ധന. മറ്റ് സ്ഥലങ്ങളില്‍ നിന്ന് ഈ രാജ്യങ്ങള്‍ വഴി ഇന്ത്യയിലെത്തുന്നവര്‍ക്കും ഇത് ബാധകമാണ്.കൊവിഡ് വൈറസിന്റെ ജനിതക മാറ്റം സംഭവിച്ച വകഭേദം കണ്ടെത്താനാണ് പുതിയ നടപടി. പരിശോധനയുടെ ചെലവ് യാത്രക്കാര്‍ തന്നെ...
ന്യൂഡൽഹി:പശ്ചിമ ബംഗാളിൽ മന്ത്രിക്ക് നേരെ ബോംബേറ്. തൊഴിൽ സഹമന്ത്രി സാകിർ ഹൊസൈന് നേരെയാണ് ബോംബേറ് നടന്നത്. ആക്രമണത്തിൽ മന്ത്രിയുടെ കൈയ്ക്ക് ഗുരുതര പരുക്കേറ്റു. നിംതിയ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കയറാൻ തുടങ്ങുന്നതിനിടെയാണ് അജ്ഞാതർ ബോംബെറിഞ്ഞത്.മന്ത്രിയെ വിദഗ്ധ ചികിത്സക്കായി കൊൽക്കത്തയിലെ ആശുപത്രിയിലേക്ക് മാറ്റി. മന്ത്രിക്ക് ഒപ്പമുള്ള പതിമൂന്ന് പേർക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. തൃണമൂൽ കോൺഗ്രസ് യോഗത്തിൽ പങ്കെടുക്കാൻ കൊൽക്കത്തയിലേക്ക് പോകാനാണ് മന്ത്രി റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ജംഗീർ പൂരിൽ നിന്നുള്ള...
ഇസ്‍ലാമബാദ്:നൊബേൽ സമ്മാനജേതാവായ മലാല യൂസഫ്സായിയെ ഒൻപതു വർഷം മുൻപു വധിക്കാൻ ശ്രമിച്ച താലിബാൻ ഭീകരൻ ഇസ്‌ഹാനുല്ല ഇസ്ഹാൻ വീണ്ടും വധഭീഷണിയുമായി രംഗത്ത്. ഉറുദു ഭാഷയിലുള്ള ട്വീറ്റിൽ ഇത്തവണ ഉന്നം പിഴയ്ക്കില്ലെന്നും പറയുന്നു. ഭീഷണിയെത്തുടർന്ന് ഇയാളുടെ അക്കൗണ്ട് ട്വിറ്റർ നീക്കം ചെയ്തു.2012ൽ മലാലയെ വധിക്കാൻ ശ്രമിച്ചതും പെഷാവർ സ്കൂളിലെ ഭീകരാക്രമണവും ഉൾപ്പെടെയുള്ള കേസുകളിൽ 2017ൽ പിടിയിലായ ഇസ്ഹാനുല്ല 2020 ജനുവരിയിൽ ജയി‍ൽചാടുകയായിരുന്നു.
ന്യൂഡൽഹി:കേരളത്തിൽ തൊഴിൽ തേടിയുള്ള സമരത്തെ വിമർശിക്കുമ്പോഴും ബംഗാളിൽ സമരം സജീവമാക്കി സിപിഎം. സമരത്തിനെതിരെയുള്ള പൊലീസ് നടപടിക്കിടെ പരുക്കേറ്റു കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ പ്രവർത്തകൻ മരിച്ചതിൽ പ്രതിഷേധിച്ചു പാർട്ടി യുവജന സംഘടനകൾ പൊലീസ് സ്റ്റേഷനുകൾ ഉപരോധിച്ചു. ഡൽഹിയിലും പ്രതിഷേധമുണ്ടായിരുന്നു.മരിച്ച ഡിവൈഎഫ്ഐ പ്രവർത്തകൻ മൊയ്തുൽ ഇസ‍്‍ലാം മിദ്യയുടെ കുടുംബത്തിനു ജോലി നൽകാമെന്നു മുഖ്യമന്ത്രി മമത ബാനർജി ഇടതു നേതാക്കളെ അറിയിച്ചു. മരണത്തിൽ ദുഃഖം പ്രകടിപ്പിച്ച മമത എന്തു കൊണ്ടാണു പരുക്കേറ്റയാളെ 2...
ദുബൈ:വിവിധ രാജ്യങ്ങളിൽ നിന്ന്​ ദുബൈയിലേക്ക്​ വരുന്ന വിമാന യാത്രക്കാർ ക്യൂ ആർ കോഡുള്ള പിസിആർ പരിശോധന ഫലം കൈയിൽ കരുതണമെന്ന്​ ദുബൈ ഹെൽത്ത്​ അതോറിറ്റി അറിയിച്ചു. ഒറിജിനൽ ​ഫലത്തിലേക്ക്​ ലിങ്ക്​ കിട്ടുന്ന രീതിയിലുള്ള ക്യു ആർ കോഡാണ്​ വേണ്ടത്​.നേരത്തെ പേപ്പറിലുള്ള ഒറിജിനൽ ഫലം മാത്രമായിരുന്നു ആവശ്യമായിരുന്നത്​. ഇതോടൊപ്പം, പരിശോധന നടത്തിയ സമയവും ഫലം വന്ന സമയവും കൃത്യമായി രേഖപ്പെടുത്തിയിരിക്കണ​െമന്നും നിർദേശിച്ചിട്ടുണ്ട്​. യാത്രക്കാർ ഡിഎച്ച്​എയു​െട നിർദേശങ്ങൾ പാലിക്കണമെന്ന്​ എയർ ഇന്ത്യ...
ചെന്നൈ:രണ്ടാഴ്ചയ്ക്കിടെ 4 കോൺഗ്രസ് എംഎൽഎമാർ രാജിവച്ചതോടെ സംസ്ഥാന സർക്കാർ പ്രതിസന്ധിയിലായ പുതുച്ചേരിയിൽ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങൾ. നിയമസഭ വിളിച്ചുകൂട്ടി നാരായണ സാമി സർക്കാർ ഭൂരിപക്ഷം തെളിയിക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം ലഫ് ഗവർണർക്കു കത്തു നൽകി.14 എംഎൽഎമാർ കത്തിൽ ഒപ്പിട്ടിട്ടുണ്ട്.കിരൺ ബേദിക്കു പകരം ലഫ് ഗവർണറായി നിയമിതയായ തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ ഇന്നു ചുമതലയേൽക്കും. ബിജെപി തമിഴ്നാട് ഘടകം മുൻ അധ്യക്ഷയായ അവർ സർക്കാരിനോടു ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെടുമെന്നാണു സൂചന....
ന്യൂഡൽഹി:കർഷക സമരത്തിന്റെ പ്രഭവകേന്ദ്രമായ പഞ്ചാബിലെ നഗര തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു വൻ ജയം. ബിജെപിക്കും മുൻ സഖ്യകക്ഷിയായ അകാലിദളിനും കനത്ത പരാജയം. കർഷക സമരം ശക്തി പ്രാപിച്ച ശേഷം നടക്കുന്ന ആദ്യത്തെ തിരഞ്ഞെടുപ്പാണിത്.ഫലം പ്രഖ്യാപിച്ച 6 കോർപറേഷനുകളും ഹോഷിയാർപുർ, കപൂർത്തല, അബോഹർ, പഠാൻകോട്ട്, ബട്ടാല, ഭട്ടിൻഡ കോൺഗ്രസ് പിടിച്ചെടുത്തു. മോഗയിൽ 50 ൽ 20 സീറ്റു നേടി വലിയ ഒറ്റക്കക്ഷിയായി. അകാലിദളിന് 15 സീറ്റാണ് ഇവിടെ. 10 സ്വതന്ത്രരുടെ...
തിരുവനന്തപുരം:സർക്കാർ അനുകൂല നിലപാടു സ്വീകരിക്കാത്ത സാഹചര്യത്തിൽ സെക്രട്ടേറിയറ്റ് സമരം തുടരാൻ ലാസ്റ്റ് ഗ്രേഡ്, സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റിലുള്ളവർ തീരുമാനിച്ചു. നിയമനശുപാർശ ലഭിച്ചിട്ടും ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഹൈസ്കൂൾ, ഹയർ സെക്കൻഡറി ഉദ്യോഗാർത്ഥികളിൽ കൂടുതൽ പേർ സമരത്തിനെത്തി. സ്ഥിരനിയമനം തേടി ആശാ വർക്കർമാരും രംഗത്തെത്തിയതോടെ സെക്രട്ടേറിയറ്റിനു മുൻവശമാകെ സമരത്തെരുവായി.ഇന്നലത്തെ മന്ത്രിസഭാ യോഗത്തിലെങ്കിലും ആവശ്യങ്ങൾ ചർച്ച ചെയ്യുമെന്നു പ്രതീക്ഷിച്ചിരുന്ന ഉദ്യോഗാർത്ഥികൾ യോഗ തീരുമാനങ്ങളറിഞ്ഞു നിരാശരായി. വിദ്യാർത്ഥികൾ കുറവായതിനാൽ അംഗീകാരവും...