Sat. Apr 20th, 2024
ന്യൂഡൽഹി:

പശ്ചിമ ബംഗാളിൽ മന്ത്രിക്ക് നേരെ ബോംബേറ്. തൊഴിൽ സഹമന്ത്രി സാകിർ ഹൊസൈന് നേരെയാണ് ബോംബേറ് നടന്നത്. ആക്രമണത്തിൽ മന്ത്രിയുടെ കൈയ്ക്ക് ഗുരുതര പരുക്കേറ്റു. നിംതിയ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കയറാൻ തുടങ്ങുന്നതിനിടെയാണ് അജ്ഞാതർ ബോംബെറിഞ്ഞത്.

മന്ത്രിയെ വിദഗ്ധ ചികിത്സക്കായി കൊൽക്കത്തയിലെ ആശുപത്രിയിലേക്ക് മാറ്റി. മന്ത്രിക്ക് ഒപ്പമുള്ള പതിമൂന്ന് പേർക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. തൃണമൂൽ കോൺഗ്രസ് യോഗത്തിൽ പങ്കെടുക്കാൻ കൊൽക്കത്തയിലേക്ക് പോകാനാണ് മന്ത്രി റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ജംഗീർ പൂരിൽ നിന്നുള്ള എം എൽ എയാണ് സാകിർ ഹൊസൈൻ.

By Divya