ഇന്ത്യയിൽ ഭൂരിഭാഗം പേരും കൊവിഡ് രോഗികളായേക്കാമെന്ന് മുന്നറിയിപ്പുമായി കേന്ദ്രം

കൊറോണ വൈറസിന്‍റെ ബ്രിട്ടീഷ് വകഭേദവും ദക്ഷിണാഫ്രിക്കന്‍ വകഭേദവും ബ്രസീല്‍ വകഭേദവും ഇന്ത്യയിൽ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട്.

0
78
Reading Time: < 1 minute

 

ഡൽഹി:

കൊറോണ വൈറസിന്‍റെ മൂന്ന് വകഭേദം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കൊറോണ വൈറസിന്‍റെ ബ്രിട്ടീഷ് വകഭേദം 187 പേരിലും ദക്ഷിണാഫ്രിക്കന്‍ വകഭേദം 4 പേരിലും ബ്രസീല്‍ വകഭേദം ഒരാളിലും റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടനില്‍ നിന്ന് എത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. സമാനമായ നടപടി ദക്ഷിണാഫ്രിക്കയില്‍ നിന്നും ബ്രസീലില്‍ നിന്നും എത്തുന്നവര്‍ക്കും ഏര്‍പ്പെടുത്തും.

അതേസമയം ജനസംഖ്യയുടെ വലിയൊരുവിഭാഗം ഇനിയും രോഗികളാകാം എന്നുള്ള മുന്നറിയിപ്പും കേന്ദ്രം നൽകി. രാജ്യത്തെ സജീവ കോവിഡ് രോഗികളില്‍ 72 ശതമാനവുമുള്ള കേരളത്തോടും മഹാരാഷ്ട്രയോടും കര്‍ശന പ്രതിരോധ നടപടികലെടുക്കണമെന്ന് ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. 

Advertisement