24 C
Kochi
Monday, September 27, 2021

Daily Archives: 8th February 2021

വാഷിംഗ്ടണ്‍:കറുത്ത വര്‍ഗക്കാരോട് ഇന്ത്യക്കാര്‍ പുലര്‍ത്തുന്ന വംശീയ-വര്‍ണ വിവേചനത്തിനെതിരെ ശക്തമായ നിലപാടെടുത്ത് യുഎസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകളും സാമൂഹ്യപ്രവര്‍ത്തകയുമായ മീന ഹാരിസ്. ഹിന്ദു തീവ്രവാദത്തിനൊപ്പം കറുപ്പിനോടുള്ള ഇന്ത്യയുടെ വിരോധത്തെ കുറിച്ചു കൂടി സംസാരിക്കാമെന്നും മീന ഹാരിസ് പറഞ്ഞു.കര്‍ഷക പ്രതിഷേധത്തെ പിന്തുണച്ചതിന്റെ പേരില്‍ ഹിന്ദുത്വ ഗ്രൂപ്പുകള്‍ മീന ഹാരിസിനെതിരെ നടത്തുന്ന വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ പ്രൊഫ ദിലീപ് മണ്ഡല്‍ എഴുതിയ ആക്ഷേപഹാസ്യപരമായ കമന്റിനോട് പ്രതികരിക്കുകയായിരുന്നു മീന ഹാരിസ്.
ന്യൂഡൽഹി:കർഷക കരുത്ത്​ തെളിയിച്ച്​ ഹരിയാനയിൽ 'കിസാൻ പഞ്ചായത്ത്​'. ഞായറാഴ്ച ഛർഖി ദാദ്രിക്ക്​ സമീപത്തെ ടോൾ പ്ലാസയിൽ 50,000ത്തിൽ അധികം കർഷകരാണ്​ ഒത്തുകൂടിയത്​. സംയുക്ത കിസാൻ മോർച്ച നേതാക്കളായ ദർശൻ പാൽ, ബൽബീർസിങ്​ രജേവാൾ, ഭാരതീയ കിസാൻ യൂനിയൻ നേതാവ്​ രാകേഷ്​ ടികായത്ത്​ തുടങ്ങിയവർ മഹാപഞ്ചായത്തിന്​ നേതൃത്വം നൽകി.കർഷക നേതാക്കളുടെ താൽപര്യത്തിന്​ പുറത്തല്ല കർഷക പ്രക്ഷോഭം ആരംഭിച്ചതെന്നും രാജ്യത്തെ കാർഷിക മേഖല നേരിടുന്ന പ്രതിസന്ധിയാണ്​ ഇതിനു കാരണമായതെ ന്നും ദർശൻ പാൽ...
മ​സ്​​ക​ത്ത്​:ഓ​ക്​​സ്​​ഫ​ഡ്​ ആ​സ്​​ട്ര​സെ​ന​ക്ക കൊവിഡ് വാക്സിനേഷന് ഒ​മാ​നി​ലെ എ​ല്ലാ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും തു​ട​ക്ക​മാ​യി. നി​ശ്​​ചി​തകേ​ന്ദ്ര​ങ്ങ​ളി​ൽ 65 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ എ​ത്തി വാക്സിൻ സ്വീകരിക്കണം.നാ​ലാ​ഴ്​​ച​യു​ടെ ഇ​ട​വേ​ള​യി​ൽ ര​ണ്ട്​ ഡോ​സു​ക​ളാ​ണ്​ ന​ൽ​കു​ക.ഫൈ​സ​ർ വാക്സിന്റെ ആ​ദ്യ ഡോ​സ്​ സ്വീ​ക​രി​ച്ച​വ​ർ​ക്ക്​ ര​ണ്ടാ​മ​ത്തെ ഡോ​സാ​യി ആ​സ്​​ട്ര​സെ​ന​ക്ക സ്വീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല. ഇവർക്കുള്ള ര​ണ്ടാ​മ​ത്തെ ഡോ​സി​ന്റെ വിതരണം പി​ന്നീ​ട്​ അറിയിക്കും ഇന്ത്യയിൽ നി​ന്ന്​ സ​മ്മാ​ന​മാ​യി ല​ഭി​ച്ച​താ​ണ്​ ഒ​രു ല​ക്ഷം ഡോ​സ്​ ഓ​​ക്​​സ്​​ഫ​ഡ്​ ആ​സ്​​ട്ര​സെ​ന​ക്ക വാ​ക്​​സി​ൻ.
ഡെറാഡൂൺ:ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുപാളി തകർന്നുണ്ടായ ദുരന്തത്തിൽ മരിച്ച 14 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. 170 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. അളകനന്ദ, ദൗലിഗംഗ നദികൾ കരകവിഞ്ഞൊഴുകിയതാണ്​ ദുരന്തത്തിന്‍റെ വ്യാപ്​തി വർധിപ്പിച്ചത്​.വെള്ളപ്പൊക്കത്തിൽ അഞ്ച് പാലങ്ങളും നിരവധി വീടുകളും എൻ‌ടിപിസിയുടെ വൈദ്യുത നിലയവും തകർന്നിട്ടുണ്ട്​. കാണാതായവരിൽ 148 പേർ ജലവൈദ്യുതി പ്ലാന്‍റിൽ ജോലി ചെയ്യുന്നവരാണ്​. അതേസമയം, നിർമാണത്തിലിരിക്കുന്ന തുരങ്കത്തിൽ കുടുങ്ങിയ 12 പേരെ ഐടിബിപി സംഘം രക്ഷപ്പെടുത്തി.മരിച്ചവരുടെ കുടുംബത്തിന് നാല്​ ലക്ഷം രൂപ വീതം ഉത്തരാഖണ്ഡ്​ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്​. പ്രധാനമന്ത്രിയുടെ...
പാലക്കാട്:ഇടത് സര്‍ക്കാര്‍ അധികാരത്തിലിരുന്ന അഞ്ച് വര്‍ഷം സംസ്ഥാനത്ത് നടന്നത് അനധികൃത നിയമനങ്ങളുടെ കുംഭമേളയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒന്നരലക്ഷം പിൻവാതിൽ നിയമനങ്ങളാണ് സർക്കാർ നടത്തിയത്.യുഡിഎഫ്അധികാരത്തിലെത്തിയാൽ ഇതവസാനിപ്പിക്കും.ഒഴിവുകൾ റിപ്പോർട്ടു ചെയ്യാത്തത് ക്രിമിനൽ കുറ്റമാക്കുന്ന നിയമനിർമ്മാണം നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 3 മാസം മുതൽ 2 വർഷം വരെ ശിക്ഷ ഉറപ്പാക്കും.താത്കാലിക നിയമനം പൂർണ്ണമായും എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് വഴിയാക്കും.കിഫ്ബി നിര്‍ത്തലാക്കാൻ യുഡിഎഫ് ആലോചിക്കുന്നില്ല.അധികാരത്തിലെത്തിയാലും കിഫ്ബി നിലനിര്‍ത്തി തന്നെ...
ന്യൂഡല്‍ഹി:കര്‍ഷക സമരം വിജയത്തില്‍ എത്തിക്കുമെന്ന് ഭരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്. കാര്‍ഷിക സമരം ഒരു ബഹുജന മുന്നേറ്റമാണെന്നും കാര്‍ഷിക നിയമം റദ്ദുചെയ്യുന്നതുവരെ വീട്ടിലേക്ക് മടങ്ങിപ്പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ അവബോധം ഉണ്ടാക്കാന്‍ രാജ്യത്തിന്റെ എല്ലാ കോണിലും തങ്ങള്‍ എത്തുമെന്നും ടിക്കായത് വ്യക്തമാക്കി.പ്രതിഷേധം അട്ടിമറിക്കാനായി കര്‍ഷകര്‍ക്കിടയില്‍ വിഭാഗിയത ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെന്നും എന്നാല്‍ തങ്ങള്‍ക്കിടയില്‍ അത്തരത്തിലൊരു വിഭാഗീയത ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
വാഷിംഗ്ടണ്‍:യെമനിലെ ഹൂതി ഗ്രൂപ്പുകളെ തീവ്രവാദികളായി പ്രഖ്യാപിച്ച മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം തിരുത്താനൊരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റും ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.ജോ ബൈഡന്‍ അധികാരം ഏറ്റെടുക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇറാനുമായി അടുത്ത ബന്ധമുള്ള ഹൂതി ഗ്രൂപ്പുകളെ തീവ്രവാദികളെന്ന് ട്രംപ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ബൈഡന്റെ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്യുമെന്ന് പറഞ്ഞ ഹൂതി ഗ്രൂപ്പ് നേതാക്കള്‍...
ചെന്നൈ:ഇന്ത്യയില്‍ അരങ്ങേറ്റ പരമ്പരയ്‌ക്കെത്തിയ ഇംഗ്ലീഷ് സ്പിന്നര്‍ ഡൊമിനിക് ബെസ്സിന് ചെന്നൈ ടെസ്റ്റ് മറക്കാന്‍ കഴിയില്ല. ഇന്ത്യക്ക് നഷ്ടമായ ആറ് വിക്കറ്റുകളില്‍ നാലും നേടിയത് ബെസ്സ് ആയിരുന്നു. 55 റണ്‍സ് വിട്ടുകൊടുത്താണ് 23കാരന്‍ നാല് വിക്കറ്റ് പ്രകടനം നടത്തിയത്. വമ്പന്‍ മീനുകളെ തന്നെയാണ് ബെസ്സ് വലയിലാക്കിയത്. ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ, ഋഷഭ് പന്ത് എന്നിവരാണ് ബെസ്സിന് മുന്നില്‍ കീഴടങ്ങിയത്. ശരിക്കും പറഞ്ഞാല്‍ ഇന്ത്യന്‍ ബാറ്റിങ് നിരയുടെ...
ജി​ദ്ദ:കൊവി​ഡി​നെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ൽ മ​ഹാ​മാ​രി​യു​ടെ രൂ​ക്ഷ​കാ​ല​ത്ത് നാം​ ​​നേ​ടി​യെ​ടു​ത്ത നേ​ട്ട​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നു​ള്ള ഒ​രേ​യൊ​രു മാ​ർ​ഗം ആ​രോ​ഗ്യ മു​ൻ​ക​രു​ത​ൽ പാ​ലി​ക്ക​ലാ​ണെ​ന്ന്​ സൗ​ദി ആ​രോ​ഗ്യ​മ​ന്ത്രി ഡോ ​തൗ​ഫീ​ഖ്​ അ​ൽ​റ​ബീ​അ പ​റ​ഞ്ഞു. ആ​രോ​ഗ്യ മു​ൻ​ക​രു​ത​ൽ പാ​ലി​ക്കു​ന്ന​തി​ൽ ആ​രും അ​ലം​ഭാ​വം കാ​ണി​ക്ക​രു​തെ​ന്നും മ​ന്ത്രി ട്വി​റ്റ​റി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.സ​ഹ​ക​ര​ണ​ത്തോ​ടൊ​പ്പം ഒ​രു​പാ​ട്​ ബു​ദ്ധി​മു​ട്ടു​ക​ൾ നാം ​നേ​രി​ട്ടി​ട്ടു​ണ്ട്. അ​തി​ലൂ​ടെ നേ​ടി​യെ​ടു​ത്ത നേ​ട്ട​ങ്ങ​ൾ സം​ര​ക്ഷി​ക്ക​ണം. അ​ലം​ഭാ​വം കാ​ര​ണം അ​പ​ക​ട​ത്തി​ന്​ വ​ഴി​യൊ​രു​ക്ക​രു​ത്. മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ പാ​ലി​ക്കാ​നും മ​റ്റു​ള്ള​വ​രെ അ​ത്​ ഒാ​ർ​മ​പ്പെ​ടു​ത്താ​നും എ​ല്ലാ​വ​രും ത​യാ​റാ​വ​ണം. പൊ​തു​വി​ട​ങ്ങ​ളി​ലെ​ല്ലാം...
ഡെഹ്റാഡൂൺ:ഉത്തരാഖണ്ഡിൽ വെള്ളപ്പൊക്കത്തിൽ തകർന്ന ഋഷി​ഗം​ഗ ജലവൈദ്യുത പദ്ധതിക്കെതിരെ റെയ്നി ഗ്രാമവാസികൾ. പദ്ധതി നിർമ്മാണം പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന മുന്നറിയിപ്പ് സർക്കാർ അവഗണിച്ചു എന്ന് ​ഗ്രാമവാസികൾ ആരോപിക്കുന്നു. പദ്ധതിക്കെതിരെ 2019 ൽ ഉത്തരാഖണ്ഡ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയിരുന്നു.കോടതി നിർദ്ദേശിച്ച വിദഗ്ധ സമിതി അന്വേഷണം അട്ടിമറിക്കപ്പെട്ടെന്നും ഗ്രാമവാസികൾ ആരോപിക്കുന്നു.പ്രളയ മേഖലയിൽ ഇന്നും രക്ഷാപ്രവർത്തനം തുടരുകയാണ്. അണക്കെട്ടിലെ രണ്ടാമത്തെ sണലിൽ രാത്രി വൈകിയും തെരച്ചിൽ നടത്തിയെങ്കിലും ജലനിരപ്പ് ഉയർന്നതിനാൽ രക്ഷാപ്രവർത്തനം...