Thu. Apr 25th, 2024
പാലക്കാട്:

ഇടത് സര്‍ക്കാര്‍ അധികാരത്തിലിരുന്ന അഞ്ച് വര്‍ഷം സംസ്ഥാനത്ത് നടന്നത് അനധികൃത നിയമനങ്ങളുടെ കുംഭമേളയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഒന്നരലക്ഷം പിൻവാതിൽ നിയമനങ്ങളാണ് സർക്കാർ നടത്തിയത്.യുഡിഎഫ്അധികാരത്തിലെത്തിയാൽ ഇതവസാനിപ്പിക്കും.

ഒഴിവുകൾ റിപ്പോർട്ടു ചെയ്യാത്തത് ക്രിമിനൽ കുറ്റമാക്കുന്ന നിയമനിർമ്മാണം നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 3 മാസം മുതൽ 2 വർഷം വരെ ശിക്ഷ ഉറപ്പാക്കും.താത്കാലിക നിയമനം പൂർണ്ണമായും എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് വഴിയാക്കും.കിഫ്ബി നിര്‍ത്തലാക്കാൻ യുഡിഎഫ് ആലോചിക്കുന്നില്ല.

അധികാരത്തിലെത്തിയാലും കിഫ്ബി നിലനിര്‍ത്തി തന്നെ മുന്നോട്ട് പോകും.നടപടി ക്രമങ്ങളിലെ വീഴ്ചകൾക്കാണ് പരിഹാരം ഉണ്ടാകേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

By Divya