24 C
Kochi
Monday, September 27, 2021

Daily Archives: 7th February 2021

കു​വൈ​ത്ത്​ സി​റ്റി:കു​വൈ​ത്തി​ലേ​ക്കു​ള്ള എ​ല്ലാ വി​സ​ക​ളും കൊ​റോ​ണ സ​മി​തി​യു​ടെ അ​നു​മ​തി​യോ​ടെ മാ​ത്ര​മേ അ​നു​വ​ദി​ക്കൂ. കൊവി​ഡ്​ കാ​ല​ത്തെ സ​വി​ശേ​ഷ സാ​ഹ​ച​ര്യ​ത്തി​ൽ മ​ന്ത്രി​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ്​ കൊ​റോ​ണ സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ച​ത്. പു​തി​യ വി​സ അ​നു​വ​ദി​ച്ച്​ തു​ട​ങ്ങു​ന്ന​ത്​ കാ​ത്തു​ക​ഴി​യു​ന്ന നി​ര​വ​ധി വ്യ​ക്​​തി​ക​ളും സ്ഥാ​പ​ന​ങ്ങ​ളു​മു​ണ്ട്.നാ​ട്ടി​ൽ കു​ടു​ങ്ങി​യ 1,82,393 പ്ര​വാ​സി​ക​ളു​ടെ ഇ​ഖാ​മ റ​ദ്ദാ​യി.2020 മാ​ർ​ച്ച്​ 12 മു​ത​ൽ 2021 ജ​നു​വ​രി 10 വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. ഇ​​തു​വ​രെ​യു​ള്ള തീ​രു​മാ​നം അ​നു​സ​രി​ച്ച്​ ഇ​വ​ർ​ക്ക്​ കു​വൈ​ത്തി​ലേ​ക്ക്​ വ​രാ​ൻ ക​ഴി​യി​ല്ല. കൊവി​ഡ്​...
തിരുവനന്തപുരം:ശബരിമല വിഷയം ഉയർത്തിയെടുത്ത യുഡിഎഫ് ബുദ്ധിയിൽ സിപിഎം പ്രതിരോധത്തിലാകുമ്പോൾ കൂടുതൽ നീക്കങ്ങളുമായി യുഡിഎഫ്. സുപ്രീംകോടതിയിൽ നിന്നും ഈ വിധിയ്ക്ക് കാരണമായി മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാർ വന്നശേഷം സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലം പരിഭാഷപ്പെടുത്തി എല്ലാവീടുകളിലുമെത്തിക്കാൻ യുഡിഎഫ് നീക്കം തുടങ്ങി.സ്ത്രീ പ്രവേശന വിലക്ക് വിവേചനമാണെന്നും അത് മാറ്റണമെന്നുമുള്ള നിലപാടാണ് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ് മൂലത്തിൽ അറിയിച്ചത്. അതിന് ശേഷം വന്ന ഉമ്മൻചാണ്ടി സർക്കാർ...
ദുബായ്:ദുബായ് വിസക്കായി മെഡിക്കൽ പരിശോധന നടത്തുമ്പോൾ ഇ- പരിശോധന ഫലം നിർബന്ധം. ഫെബ്രുവരി 14 മുതലാണ് ഇത് നടപ്പിലാവുക. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഊർജിതമാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി. ദുബായ് എമിഗ്രേഷൻ അധികൃതരാണ് പുതിയ മാറ്റം പ്രഖ്യാപിച്ചത്.മെഡിക്കൽ പരിശോധ നടത്തുന്ന സ്ഥലത്ത് നിന്ന് ലഭിക്കുന്ന ലിങ്ക് ജിഡിആർഎഫ്എയിലേക്ക് നേരിട്ട് അയക്കുന്ന രീതിയാണ് നടപ്പിലാക്കുക. നിലവിൽ പേപ്പറിലാണ് പരിശോധന ഫലം ലഭിക്കുന്നത്. ദുബായിലെ സർക്കാർ ഓഫിസുകളിൽ പേപ്പറുകളുടെ ഉപയോഗം...
അഹമ്മദാബാദ്:പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസ കൊണ്ട് മൂടി സുപ്രിംകോടതി ജഡ്ജ് എംആർ ഷാ. 'അങ്ങേയറ്റം ജനപ്രിയനായ, സ്‌നേഹിക്കപ്പെടുന്ന, ഊർജ്വസ്വലനായ, ദീർഘദർശിയായ നേതാവ്' എന്നാണ് ഷാ മോദിയെ വിശേഷിപ്പിച്ചത്. ഗുജറാത്ത് ഹൈക്കോടതിയുടെ 60-ാം വർഷിക ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.' ഈ പ്രധാനപ്പെട്ട ചടങ്ങിൽ സംബന്ധിക്കാൻ കഴിഞ്ഞതിൽ ആഹ്ലാദവും അഭിമാനവുമുണ്ട്. 60 വർഷം പൂർത്തിയാക്കുന്ന വേളയിൽ ഗുജറാത്ത് ഹൈക്കോടതി സ്മാരക സ്റ്റാംപ് പുറത്തിറക്കുന്ന വേളയാണിത്. അത് പുറത്തിറക്കുന്നത് നമ്മുടെ ഏറ്റവും ജനപ്രിയനായ, സ്‌നേഹിക്കപ്പെടുന്ന,...
ജയ്പൂര്‍:പാകിസ്താന്‍ അതിര്‍ത്തിക്ക് സമീപം രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന സൈനിക പരേഡില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ സൈനികര്‍ ഇന്ത്യയിലെത്തി. ഇന്ത്യ- അമേരിക്ക സംയുക്ത സൈനിക പരേഡില്‍ പങ്കെടുക്കാനാണ് അമേരിക്കന്‍ സേന രാജസ്ഥാനില്‍ എത്തിയത് എന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.പ്രത്യേക വിമാനത്തില്‍ 270 സൈനികരാണ് സൂറത്ത്ഗാര്‍ഹില്‍ യുദ്ധ പരിശീലനത്തിന്റെ ഭാഗമായി എത്തിയത്. ഫെബ്രുവരിയില്‍ പരിശീലനം ആരംഭിക്കുമെന്ന് പ്രതിരോധ വക്താവ് കേണല്‍ അമിതാഭ് ശര്‍മ പറഞ്ഞു.
പാലക്കാട്:പൂളക്കാട് ആറു വയസ്സുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു. പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം.കുളിമുറിയില്‍ വെച്ചാണ് ആമില്‍ എന്ന ആറുവയസ്സുകാരനെ അമ്മ ഷാഹിദ കൊലപ്പെടുത്തിയതെന്നാണ് വിവരം. അമ്മ തന്നെയാണ് കൊലപാതക വിവരം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു പറഞ്ഞത്.കൊലപാതകം ചെയ്തത് താനാണെന്നും ഇവര്‍ പൊലീസിനെ അറിയിച്ചു.
ന്യൂഡൽഹി:കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷായെയും ഹിന്ദു ദൈവങ്ങളെയും അവഹേളിച്ചുവെന്ന്​ ആരോപിച്ച്​ അറസ്റ്റ്​ ചെയ്​ത സ്റ്റാൻഡ്​ അപ്​ കൊമേഡിയൻ മുനവർ ഫാറൂഖി ജയിൽ മോചിതനായി. ശനിയാഴ്ച രാത്രി 11 മണിയോടെയാണ്​ മധ്യപ്രദേശ്​ ഇന്ദോർ ജയിലിൽനിന്ന്​ അദ്ദേഹം മോചിതനാകുന്നത്​. സുപ്രീം കോടതിയാണ് വെള്ളിയാഴ്ച​ മുനവർ ഫാറൂഖിക്ക്​ ജാമ്യം അനുവദിച്ചത്​.മുനവർ ഫാറൂഖിയുടെ ജയിൽ മോചനം വൈകിപ്പിക്കാനും ശ്രമം നടന്നു. ഉത്തരവിന്‍റെ പകർപ്പ്​ ലഭിച്ചില്ലെന്ന്​ കാട്ടി മധ്യപ്രദേശ്​ പൊലീസ്​ മോചനം വൈകിപ്പിക്കുകയായിരുന്നു. തുടർന്ന്​...
സൗദി:സൗദിയിലെ ആഴ്ചയിൽ രണ്ടു ദിവസം അവധി നടപ്പാക്കുന്ന കാര്യത്തിൽ സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് അഭിപ്രായമറിയിക്കാനുള്ള സമയപരിധി അവസാനിച്ചു. എട്ടു മണിക്കൂറിൽ കൂടുതൽ ജോലിയെടുപ്പിക്കുന്നതും അവധി ദിനം ജോലിയെടുപ്പിക്കുന്നതും ഓവർടൈമായി കണക്കാക്കും. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ അന്തിമ അംഗീകാരം വരുന്നതോടെ നിയമം പ്രാബല്യത്തിലാകും.മാർച്ചിൽ വരാനിരിക്കുന്ന തൊഴിൽ നിയമ ഭേദഗതികൾ കണക്കാക്കിയാണ് പുതിയ നിയമം സൗദി അറേബ്യ കൊണ്ടു വരുന്നത്. സ്വകാര്യ മേഖലയിലും ആഴ്ചയിൽ രണ്ടു ദിവസം അവധിയെന്ന നിർദേശം...
കോട്ടയം:പാലാ സീറ്റിനെ ചൊല്ലി എൽഡിഫിലും എൻസിപിയിലുമുയർന്ന പ്രശ്നങ്ങളിൽ സമവായ ശ്രമത്തിനുള്ള സാധ്യത മങ്ങി. കേരളത്തിലെത്തുന്ന എൻസിപി നേതാവ് പ്രഫുൽ പട്ടേൽ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചെങ്കിലും രണ്ട് തവണ അനുമതി നിഷേധിച്ചു. നേരത്തെ എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി ചർച്ച നടത്തിയ എൻസിപി സംസ്ഥാന നേതാക്കൾ ഇടതുമുന്നണിയിൽ ഉറച്ച് നിൽക്കുമെന്ന് ആവർത്തിച്ചിരുന്നു.നാല് സീറ്റിൽ തന്നെ മത്സരിക്കുമെന്ന് സംസ്ഥാന നേതാക്കളും പ്രതികരിച്ചു. എന്നാൽ അതിന് ശേഷമാണ് മുഖ്യമന്ത്രി...
തെന്നിന്ത്യയില്‍ ഇപ്പോള്‍ ഏറ്റവും തിരക്കുള്ള നായികയാണ് രശ്‍മിക മന്ദാന. തമിഴകത്തും കന്നഡയിലും തെലുങ്കിലും സജീവമാണ് രശ്‍മിക മന്ദാന. അഭിനയിച്ച ചിത്രങ്ങള്‍ മിക്കതും ഹിറ്റാണ്. ഇപോഴിതാ രശ്‍മിക മന്ദാന വിജയ്‍യുടെ നായികയാകുന്നുവെന്നതാണ് പുതിയ വാര്‍ത്ത.ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. എന്നാല്‍ ദളപതി 65 എന്ന് താല്‍ക്കാലികമായി പേരിട്ട വിജയ് ചിത്രത്തില്‍ രശ്‍മിക മന്ദാന നായികയായേക്കുമെന്നാണ് വാര്‍ത്തകള്‍.നെല്‍സണ്‍ ആണ് വിജയ്‍യുടെ സിനിമ സംവിധാനം ചെയ്യുന്നത്.രശ്‍മിക മന്ദാനയെ കണ്ട് സംവിധായകൻ...