Thu. Mar 28th, 2024
കു​വൈ​ത്ത്​ സി​റ്റി:

കു​വൈ​ത്തി​ലേ​ക്കു​ള്ള എ​ല്ലാ വി​സ​ക​ളും കൊ​റോ​ണ സ​മി​തി​യു​ടെ അ​നു​മ​തി​യോ​ടെ മാ​ത്ര​മേ അ​നു​വ​ദി​ക്കൂ. കൊവി​ഡ്​ കാ​ല​ത്തെ സ​വി​ശേ​ഷ സാ​ഹ​ച​ര്യ​ത്തി​ൽ മ​ന്ത്രി​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ്​ കൊ​റോ​ണ സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ച​ത്. പു​തി​യ വി​സ അ​നു​വ​ദി​ച്ച്​ തു​ട​ങ്ങു​ന്ന​ത്​ കാ​ത്തു​ക​ഴി​യു​ന്ന നി​ര​വ​ധി വ്യ​ക്​​തി​ക​ളും സ്ഥാ​പ​ന​ങ്ങ​ളു​മു​ണ്ട്.

നാ​ട്ടി​ൽ കു​ടു​ങ്ങി​യ 1,82,393 പ്ര​വാ​സി​ക​ളു​ടെ ഇ​ഖാ​മ റ​ദ്ദാ​യി.2020 മാ​ർ​ച്ച്​ 12 മു​ത​ൽ 2021 ജ​നു​വ​രി 10 വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. ഇ​​തു​വ​രെ​യു​ള്ള തീ​രു​മാ​നം അ​നു​സ​രി​ച്ച്​ ഇ​വ​ർ​ക്ക്​ കു​വൈ​ത്തി​ലേ​ക്ക്​ വ​രാ​ൻ ക​ഴി​യി​ല്ല. കൊവി​ഡ്​ കാ​ല​ത്തെ പ്ര​തി​സ​ന്ധി പ​രി​ഗ​ണി​ച്ച്​ പ്ര​ത്യേ​ക മാ​നു​ഷി​ക പ​രി​ഗ​ണ​ന​യി​ൽ എ​ൻ​ട്രി വി​സ അ​നു​വ​ദി​ക്കാ​നു​ള്ള സാ​ധ്യ​ത​യാ​ണ്​ ഏ​ക പ്ര​തീ​ക്ഷ.

അ​ല്ലെ​ങ്കി​ൽ പു​തി​യ വി​സ അ​നു​വ​ദി​ച്ചു​തു​ട​ങ്ങ​ണം. അ​വ​ധി​ക്ക്​ നാ​ട്ടി​ൽ​പോ​യി വി​മാ​ന സ​ർ​വീസ്​ ഇ​ല്ലാ​ത്ത​തി​നാ​ൽ തി​രി​ച്ചു​വ​രാ​ൻ ക​ഴി​യാ​ത്ത​വ​രാ​ണ്​ ഇ​വ​രി​ൽ ഏ​റെ​യും. വി​ദേ​ശി സാ​ന്നി​ധ്യം കു​റ​ച്ച്​ ജ​ന​സം​ഖ്യാ സ​ന്തു​ല​നം സാ​ധ്യ​മാ​ക്കാ​ൻ യ​ത്​​നി​ക്കു​ന്ന കു​വൈ​ത്ത്​ അ​ധി​കൃ​ത​ർ ക​രു​ത​ലോ​ടെ മാ​ത്ര​മേ പു​തി​യ വി​സ അ​നു​വ​ദി​ക്കൂ.

By Divya