Fri. Jan 3rd, 2025
ബീജിങ്:

 
മാസങ്ങള്‍ക്കു ശേഷം ചൈനീസ് കോടീശ്വരന്‍ ജാക്ക് മാ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. ഒക്ടോബറില്‍ പൊതുരംഗത്ത് നിന്ന് ജാക്ക് മായുടെ അപ്രത്യക്ഷമാകല്‍ ഏറെ അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ജാക്ക് മായുടെ സ്ഥാപനങ്ങള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചതോടെയാണ് അദ്ദേഹത്തെ കാണാതാകുന്നത്.

പിന്നീട് അദ്ദേഹത്തെക്കുറിച്ച് വിവരമൊന്നുമുണ്ടായിരുന്നില്ല. ബുധനാഴ്ച അധ്യാപകരുടെ ഓണ്‍ലൈന്‍ കോണ്‍ഫറന്‍സിലാണ് ജാക്ക് മാ പങ്കെടുത്തത്. ഗ്രാമീണ മേഖലയിലെ അധ്യാപനത്തെ സംബന്ധിച്ച് നടത്തിയ പരിപാടിയെയാണ് ജാക്ക് മാ അഭിസംബോധന ചെയ്തത്. 100ഓളം അധ്യാപകര്‍ പരിപാടിയില്‍ പങ്കെടുത്തു