Sat. Dec 28th, 2024
ടെസ്ല, സ്‌പെയ്‌സ് എക്‌സ് ഉടമ ഇലോണ്‍ മസ്‌ക്

ബ്ലൂംബർഗിന്റെ ലോകത്തെ ഏറ്റവും സമ്പന്നരായ 500 പേരുടെ പട്ടികപ്രകാരം ആമസോണ്‍ മേധാവി ജെഫ് ബെസോസിനെ പിന്തള്ളി ടെസ്ല, സ്‌പെയ്‌സ് എക്‌സ് ഉടമ ഇലോണ്‍ മസ്‌ക് ലോകത്തെ ഏറ്റവും വലിയ ധനികന്‍.
ടെസ്ലയുടെ ഓഹരിവില 4.8 ശതമാനം ഉയര്‍ന്നതോടെയാണ് ഇലോണ്‍ മസ്‌കിന്റെ ആസ്തിയില്‍ വന്‍ വര്‍ധനവുണ്ടായതെന്ന് ബ്ലൂബെര്‍ഗ് ബില്ല്യണയര്‍ ഇന്‍ഡക്‌സ് പറയുന്നു. ദക്ഷിണാഫ്രിക്കയില്‍ ജനിച്ച മസ്‌കിന്റെ ആസ്തി 188.5 ബില്ല്യണായി ഉയര്‍ന്നു. ഇത് ജെഫ് ബെസോസിന്റെ ആസ്തിയേക്കാള്‍ 1.5 ബില്ല്യണ്‍ ഡോളര്‍ അധികമാണ്. 2017 മുതല്‍ ലോക സമ്പന്ന പട്ടികയില്‍ ബെസോസായിരുന്നു ഒന്നാം സ്ഥാനത്ത്.
വ്യാഴാഴ്ച, ‘ടെസ്‌ല ഓണേഴ്‌സ് ഓഫ് സിലിക്കൺ വാലി’ എന്ന ട്വിറ്റർ അക്കൗണ്ടാണ് 49 കാരനായ ബിസിനസ്സ് മാഗ്നെറ്റിനെ ലോകത്തെ ഏറ്റവും ധനികനായ വ്യക്തിയായി വാർത്ത പങ്കുവെച്ചത്.
തന്റെ ട്വിറ്റർ പ്രൊഫൈലിൽ പിൻ ചെയ്ത ഒരു ട്വീറ്റ് പണവുമായി എന്തുചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് വിശദീകരിക്കുന്നു.
തന്റെ സമ്പാദ്യത്തിൽ പകുതി ഭൂമിയിലെ പ്രശ്നങ്ങൾ തീർക്കാനും ശേഷം പണം ഭൂമി ഉൽക്കയിടിച്ച് തകർന്ന് പോയാലോ മറ്റ് അപകടങ്ങൾ വന്ന് വാസയോഗ്യമല്ലാതെ ആയാലോ ചൊവ്വയിൽ എല്ലാ ജീവജാലങ്ങൾക്കും സ്വയം പര്യാപ്തമായി ജീവിക്കുന്നതിന് സൗകര്യം ഒരുക്കും എന്നാണ് ഇലോൺ മസ്ക് ട്വീറ്റ് ചെയ്‌തത്‌.

https://youtu.be/W2oARZBLqs4