Fri. Nov 22nd, 2024
"അബദ്ധം പറ്റി" ബെെക്ക് തിരിച്ചേല്‍പ്പിച്ച് കള്ളന്‍
മലപ്പുറം

ചങ്ങരംകുളത്തുനിന്ന് കഴിഞ്ഞദിവസം മോഷണം പോയ ബൈക്കിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ അജ്ഞാതനായ കള്ളൻ ബൈക്ക് തിരികെ ഏല്പിച്ച മുങ്ങി. മലപ്പുറം ചങ്ങരംകുളം ചിയ്യാനൂരിലാണ് സംഭവം.ചങ്ങരംകുളത്തുനിന്ന് കഴിഞ്ഞദിവസം മോഷണം പോയ ബൈക്കാണ് ദൃശ്യങ്ങൾ പ്രചരിച്ചതോടെ അജ്ഞാതനായ കള്ളൻ തിരിച്ചെത്തിച്ച് മുങ്ങിയത്. 

കഴിഞ്ഞദിവസം ചിയ്യാനൂർ പാടത്തെ അജ്മലിന്റെ ഉടമസ്ഥതയിലുള്ള വർക്ക്ഷോപ്പിൽ അറ്റകുറ്റപ്പണികൾക്കായി പള്ളിക്കര സ്വദേശി ബൈക്ക് നൽകിയിരുന്നു. പിന്നീട് വർക്ക്ഷോപ്പ് ഉടമ പുറത്തുപോയി കുറച്ചുകഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ വർക്ക് ഷോപ്പിൽ ബൈക്ക് കാണാനില്ല.
സമീപത്തെ സ്ഥാപനത്തിൽനിന്ന് ലഭിച്ച സി.സി.ടി.വി. ദൃശ്യം സഹിതം ബൈക്ക് ഉടമയും വർക്ക് ഷോപ്പ് ഉടമയും ചങ്ങരംകുളം പോലീസിന് പരാതി നൽകി.
സംഭവദൃശ്യം നവമാധ്യമങ്ങൾ വഴി പ്രചരിച്ചതോടെ മോഷ്ടാവ് വ്യാഴാഴ്ച രാവിലെ ബൈക്ക് എത്തിച്ച് സമീപത്തെ മരുന്നുകടയിൽ താക്കോൽ ഏൽപിച്ച് ഉടമ വന്ന് വാങ്ങുമെന്ന് പറഞ്ഞ് കടന്നുകളയുകയായിരുന്നു. പിന്നീട് ചിറവല്ലൂരിൽനിന്ന് വർക്ക് ഷോപ്പ് ഉടമയ്ക്ക് വിളിച്ച് ബൈക്ക് തിരിച്ചേല്പിച്ചിട്ടുണ്ടെന്നും അബദ്ധം പറ്റിയതാണെന്നും പറഞ്ഞു. ഇയാൾ വാടകയ്ക്ക് വിളിച്ച ഓട്ടോ ഡ്രൈവറുടെ മൊബൈൽഫോണിൽനിന്നാണ് വർക്ക് ഷോപ്പ് ഉടമയ്ക്ക് കോൾ ചെയ്തതെന്ന് പോലീസ് അന്വേഷണത്തിൽ മനസ്സിലായി. മോഷ്ടാവിനെ തിരിച്ചറിയാനായിലെങ്കിലും ബൈക്ക് തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് വർക്ക് ഷോപ്പ് ഉടമയും ബൈക്ക് ഉടമയും.

https://youtu.be/rwO9mNG487Y