Sat. Jan 18th, 2025
സിപിഎമ്മിനെതിരെ വി ഫോര്‍ കേരള
കൊച്ചി

വൈറ്റില പാലം അനധികൃതമായി തുറന്നു കൊടുത്ത് വാഹനം കടത്തിവിട്ട കേസില്‍ കൂടുതൽ അറസ്റ്റ്. കൊച്ചി കോർപ്പറേഷനിൽ നിർണായക ശക്തി തെളിയിച്ച തങ്ങളെ ഇല്ലാതാക്കാനുള്ള സിപിഎം നീക്കത്തിൻറെ ഭാഗമാണ് അറസ്റ്റെന്ന് വി ഫോർ കേരള. എറണാകുളം തമ്മന൦ സ്വദേശി ആന്റണി ആൽവിൻ, കളമശ്ശേരി സ്വദേശി സാജൻ, മട്ടാഞ്ചേരി സ്വദേശി ഷക്കീ൪ അലി എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ അറസ്റ്റിലായ നാല് വി ഫോർ കേരള പ്രവർത്തകരുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. പ്രവർത്തകരുടെ അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്നാണ് വി ഫോ‌ർ കേരളയുടെ ആരോപണം.

ഇതിനിടെ അറസ്റ്റിൽ പ്രതിഷേധവുമായി എത്തിയ വി ഫോർ കേരള കൊച്ചി പ്രവർത്തകരും ഡി.വൈ.എഫ്.ഐ പ്രവർത്തകരും തമ്മിൽ മരട് ജഗ്ഷനിൽ ഉന്തും തള്ളും ഉണ്ടായി.
പ്രതികൾ മേൽപ്പാലത്തിന്റെ ലൈറ്റ്, വയറിംഗ് ഉൾപ്പെടെയുള്ളവക്ക് കേടുപാടുകൾ വരുത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പാലത്തിൽ ഒന്നര ലക്ഷം രൂപക്ക് മുകളിൽ നാശ നഷ്ടമുണ്ടാക്കിയെന്ന് പൊതുമരാമത്ത് വകുപ്പും പൊലീസിൽ പരാതിയിൽ നൽകി. നഷ്ടത്തിന്റെ കണക്ക് ഹാജരാക്കാൻ പൊലീസിനോട് കോടതി ആവശ്യപ്പെട്ടു. പാലത്തിലൂടെ വാഹനം കടന്നു പോയാൽ നാശനഷ്ടമുണ്ടായത് എങ്ങനെയാണെന്നു ചോദിച്ച മഹസർ റിപ്പോർട്ട് ആവശ്യപ്പെട്ടു. പാലത്തിൽ നാശനഷ്ടങ്ങളുണ്ടായി എന്നത് പോലീസിന്റെ വ്യാജ വാദമാണ് എന്നാണ് വി ഫോർ കേരള പ്രവർത്തകർ അഭിപ്രായപ്പെടുന്നത്.

https://youtu.be/2zOtvANABLU