Mon. Dec 23rd, 2024

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം‘ റിലീസിനൊരുങ്ങുന്നു. മലയാള സിനിമയില്‍ ഇന്നോളമുള്ളതില്‍ വെച്ച് ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്. സംസ്ഥാനത്ത് തിയേറ്ററുകൾ തുറക്കാമെന്ന് സർക്കാർ അറിയിച്ചതിനു പിന്നാലെ മരക്കാറിന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. 

ചിത്രം ഈ വർഷം മാർച്ച് 26ന് തിയേറ്ററുകളിലെത്തുമെന്നാണ് നിർമ്മാതാക്കളായ ആശീർവാദ് ഫിലിംസ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.