ദാദാസാഹേബ് ഫാല്‍ക്കെ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ സംഘാടകര്‍ നല്‍കുന്ന ചലച്ചിത്ര പുരസ്‍കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളത്തിൽ മനു അശോകൻ്റെ “ഉയരെ”യാണു് മികച്ച ചിത്രം. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന ചിത്രത്തിലെ അഭിനയത്തിനു് സുരാജ് വെഞ്ഞാറമ്മൂട് മികച്ച നടനായും, ഉയരെ യിലെ അഭിനയത്തിന് പാർവ്വതി തിരുവോത്ത് മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യന്‍ സിനിമയുടെ പിതാവായി അറിയപ്പെടുന്ന ദാദാസാഹേബ് ഫാല്‍ക്കെയുടെ ഓര്‍മ്മയ്ക്കായി നല്‍കുന്ന സ്വകാര്യ പുരസ്കാരമാണ് ഇത്. ദാദാസാഹേബ് ഫാല്‍ക്കെയുടെ ചെറുമകന്‍ ചന്ദ്രശേഖര്‍ പുസല്‍ക്കര്‍ ആണ് ഫെസ്റ്റിവലിന്‍റെ ജൂറി പ്രസിഡന്‍റ്. തെന്നിന്ത്യന്‍ സിനിമകളുടെ പുരസ്കാരങ്ങളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്
മികച്ച സംവിധായകന്‍ മധു സി നാരായണന്‍, മികച്ച സംഗീത സംവിധായകന്‍ ദീപക് ദേവ്, മികച്ച വെര്‍സറ്റൈല്‍ ആക്ടര്‍ മോഹന്‍ലാല്‍ എന്നിവയാണ് മലയാളസിനിമയ്ക്കു ലഭിച്ച മറ്റ് പുരസ്കാരങ്ങൾ.
തമിഴിൽ അസുരൻ എന്ന ചിത്രത്തിലെ മികച്ച നടനുള്ള അവാർഡ് ധനുഷ് നേടി. മികച്ച നടിയ്ക്കുള്ള അവാർഡ് ജ്യോതികയ്ക്ക് ലഭിച്ചു. തമിഴ് സിനിമയിൽ മികച്ച വെർസറ്റൈൽ ആക്ടർ പുരസ്കാരം നേടിയിരിക്കുന്നത് അജിത്ത് ആണ്.