Sat. Apr 20th, 2024
സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിൽ 28 വർഷത്തിന് ശേഷം ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും ശിക്ഷിക്കപ്പെടുമ്പോൾ നീതിയെക്കുറിച്ചുള്ള പ്രത്യാശയാണ് തിരിച്ചെത്തുന്നത്. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സെഫിക്ക് ജീവപര്യന്തം ശിക്ഷയുമാണ് പ്രത്യേക സിബിഐ കോടതി വിധിച്ചത്. ഫാദർ കോട്ടൂരും സെഫിയും തമ്മിലുള്ള ശാരീരിക ബന്ധം കണ്ടതിനെ തുടർന്ന് അഭയയെ തലയ്ക്കടിച്ച് വീഴ്ത്തി കിണറ്റിലിട്ടുവെന്നാണ് സിബിഐ കണ്ടെത്തിയത്.
കേരള പൊലീസും ക്രൈം ബ്രാഞ്ചും കേസ് ആത്മഹത്യയാക്കി എഴുതിത്തള്ളാൻ ശ്രമിച്ച കേസിലാണ് സിബിഐ അന്വേഷണത്തിലൂടെ ഒടുവില്‍ ശിക്ഷ ലഭിച്ചത്. 17 ദിവസം ലോക്കൽ പോലീസും ഒന്നര മാസം ക്രൈം ബ്രാഞ്ചും  അന്വേഷിച്ച് കേസ് ആത്മഹത്യയെന്ന് എഴുതിത്തള്ളി. 27 വർഷത്തിനിടെ 13 CBl സംഘങ്ങളാണ് കേസ് അന്വേഷിച്ചത്.
കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്‍റില്‍ അന്തേവാസിയായിരുന്ന സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടത് 1992 മാർച്ച് 27 നാണ്. 28 വർഷം നീണ്ടുനിന്ന നിയമയുദ്ധങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ശേഷമാണ് പ്രതികൾ ശിക്ഷിക്കപ്പെട്ടത്. വൈകിയെങ്കിലും നീതി ലഭിച്ചുവെന്ന് ആശ്വസിക്കാം.
എന്നാൽ സമൂഹ മനസാക്ഷിയിലെങ്കിലും പ്രതിക്കൂട്ടിലാകുന്നത് ഫാദർ കോട്ടൂരും സെഫിയും മാത്രമല്ല, കേസ് ഇല്ലാതാക്കാൻ ശ്രമിച്ച പൗരോഹിത്യവും നിയമ പാലകരും കൂടിയാണ്. DNA പരിശോധിക്കുന്നു