24 C
Kochi
Tuesday, December 7, 2021

Daily Archives: 2nd December 2020

RSS spreading boycott swiggy hashtag on social media
സൊമാറ്റോയ്‌ക്ക്  പിന്നാലെ ആർഎസ്എസ്-സംഘപരിവാർ ആക്രമണങ്ങൾക്ക്  ഇരയായി ഫുഡ് ഡെലിവറി ഭീമനായ സ്വിഗ്ഗിയും. കർഷക പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട ഒരു ട്വീറ്റ് പങ്കുവെച്ചതോടെയാണ് സമൂഹമാധ്യമങ്ങളിൽ സ്വിഗ്ഗി ഇപ്പോൾ ആക്രമണങ്ങൾ നേരിടുന്നത്.കർഷക സമരത്തെ എതിർക്കുന്നവരെ പരിഹസിച്ചു കൊണ്ടുള്ള ഒരു ട്വീറ്റിനെ സ്വിഗ്ഗി പിന്തുണയ്ക്കുകയായിരുന്നു.'കർഷകരുടെ പ്രതിഷേധത്തെ കുറിച്ച് എന്റെ 'ഭക്ത്' സുഹൃത്തുമായി തർക്കമുണ്ടായി.  ഭക്ഷണത്തിനായി കർഷകരെ അവർ ആശ്രയിക്കുന്നില്ലെന്ന് അവൻ പറഞ്ഞു. നമുക്ക് എപ്പോഴും സ്വിഗ്ഗിയിൽ നിന്നും ഭക്ഷണം ഓർഡർ ചെയ്യാൻ കഴിയുമല്ലോ...അവൻ ജയിച്ചു," എന്നായിരുന്നു നിമോ തായ്...
SC questions KUWJ for submitting appeal for Sidhique Kappan
 ഉത്തർപ്രദേശിലെ ഹാഥ്റസിൽ റിപ്പോർട്ടിങ്ങിന് പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന് ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ സമർപ്പിച്ച ഹർജി ചോദ്യം ചെയ്ത് സുപ്രീംകോടതി. ക്രിമിനൽ കേസിലെ പ്രതിക്ക് വേണ്ടി സംഘടനയ്ക്ക് ഹർജി നൽകാൻ ആകുമോ എന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ചോദിച്ചു. ഇതോടെ സാങ്കേതിക പ്രശ്ങ്ങൾ പരിഹരിക്കാൻ സിദ്ധിക്ക് കാപ്പന്റെ ബന്ധുക്കളെ കക്ഷിയാക്കാമെന്ന അഭിഭാഷകൻ കപിൽ സിബലിന്റെ ആവശ്യം കോടതി അംഗീകരിച്ചു. പത്രപ്രവർത്തക യൂണിയൻ സമർപ്പിച്ച സത്യവാങ്മൂലത്തിന്റെ ഒരാഴ്ചയ്ക്കകം മറുപടി നൽകാൻ കോടതി യുപി...
അയ്യനാട് സര്‍വീസ് സഹകരണ ബാങ്ക്
കൊച്ചി: പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസിൽ അയ്യനാട് സര്‍വീസ് സഹകരണ ബാങ്കിന് സഹകരണ വകുപ്പിന്റെ ക്ലീന്‍ചിറ്റ്. വിവരാവകാശപ്രകാരം നല്‍കിയ അപേക്ഷയിലാണ് സഹകരണ സംഘം രജിസ്ട്രാറുടെ വിശദീകരണം. ഫെഡറൽ ബാങ്കിൽ അയ്യനാട് ബാങ്കിന്റെ പേരിലുള്ള അക്കൗണ്ട് ആണെന്ന് തെറ്റിദ്ധരിച്ചാണ് സിപിഎം നേതാവ് അൻവറിന്റെ അക്കൗണ്ടിലേക്ക് പണം മാറ്റിയതെന്നാണ് വിശദീകരണം. തെറ്റ് പിന്നീട് തിരുത്തിയെന്നും പണം അന്‍വര്‍ തിരിച്ചടച്ചെന്നുമാണ് സഹകരണ സംഘം രജിസ്ട്രാർ നൽകിയ വിവരാവകാശ മറുപടി.ഫെഡറൽ ബാങ്കിൽ അയ്യനാട് ബാങ്കിന്റെ...
അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്‌സിന് അംഗീകാരം നല്‍കുന്ന ആദ്യ രാജ്യമായി യു.കെ. അടുത്ത ആഴ്ചമുതല്‍ യുകെയില്‍ കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കും.ഫൈസര്‍-ബയേൺടെക്കിന്റെ കോവിഡ് -19 വാക്‌സിന്‍ ഉപയോഗിക്കുന്നതിന് അംഗീകാരം നല്‍കാനുള്ള മെഡിസിന്‍സ് ആന്റ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്റ്റ്‌സ് റെഗുലേറ്ററി ഏജന്‍സിയുടെ (എംഎച്ച്ആര്‍എ) ശുപാര്‍ശ അംഗീകരിച്ചതായി യു.കെ.സര്‍ക്കാരും അറിയിച്ചു.വാക്‌സിന്‍ യുകെയില്‍ വിതരണം നടത്തുന്നതിന് എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി ഫൈസര്‍ ചെയര്‍മാന്‍ ആല്‍ബേര്‍ട്ട് ബൗര്‍ല പറഞ്ഞു. അവസാനഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കോവിഡ്...
KIIFB controversy moved to independent decision of assembly secretariat
 തിരുവനന്തപുരം:കിഫ്‌ബി വിവാദത്തിൽ ധനമന്ത്രി തോമസ് ഐസക്ക് നൽകിയ വിശദീകരണം എത്തിക്സ് കമ്മിറ്റിക്ക് വിട്ടു. സഭയില്‍ വയ്ക്കും മുന്‍പ് സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നെന്ന് ചൂണ്ടിക്കാട്ടി വി ഡി സതീശന്‍ എംഎൽഎ നൽകിയ അവകാശ ലംഘന നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് നടപടി. എത്തിക്സ് കമ്മിറ്റി മന്ത്രിയിൽ നിന്ന് വിശദീകരണം തേടുന്നത് ചരിത്രത്തിൽ ആദ്യമായാണ്. https://www.youtube.com/watch?v=EFjvpnGNo24
Smart Kochi App
കൊച്ചി: 'സ്മാർട്ട് കൊച്ചി' എന്ന മൊബൈൽ ആപ്ലിക്കേഷനും വെബ് പോർട്ടലും പ്രവർത്തനം ആരംഭിച്ചു. നഗരപരിധിയിലെ സ്ഥാപനങ്ങൾ കണ്ടെത്തുകയും ഓരോ സ്ഥാപനത്തിൽനിന്നും ലഭിക്കുന്ന സേവനങ്ങളുടെ വിവരങ്ങൾ ലഭ്യമാകുകയാണ് ഈ ആപ്പും പോർട്ടലും വഴി ചെയ്യുന്നത്. ഈ മൊബൈൽ ആപ്ലിക്കേഷൻ എല്ലാ ഗൂഗിൾ പ്ലേസ്റ്റോറിലും ലഭിക്കും. കേന്ദ്രീകൃത പരാതി പരിഹാര സംവിധാനമാണ് ആപ്പിന്റെ മറ്റൊരു പ്രത്യേകത.ഈ സംവിധാനം വഴി നഗരവാസികൾക്ക് പരാതി രജിസ്റ്റർ ചെയ്യാം.മൊബൈൽ ആപ്ലിക്കേഷനിലൂടെയോ വെബ് പോർട്ടലിലൂടെയോ ഒരു പരാതി ഉന്നയിച്ചു കഴിഞ്ഞാൽ, ഐ.സി. 4...
gold-smuggling-case-affidavit-submitted-by-enforcement-opposing-bail-plea-of-m-sivasankar
കൊച്ചി: എം ശിവശങ്കറിനെതിരെ 150 പേജുള്ള സത്യവാങമൂലവുമായി ഇ ഡി ഹൈക്കോടതിയിൽ.എം ശിവശങ്കറിന് യൂണിടാക് നൽകിയ കമ്മീഷനായ ഒരു കോടി രൂപയാണ് സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷിന്‍റെയും ചാർട്ടേഡ് അക്കൗണ്ടിന്‍റെയും പേരിലുള്ള രണ്ട് ലോക്കറുകളിൽ ഉള്ളതെന്ന് എൻഫോഴ്സ്മെന്‍റ്.ശിവശങ്കറിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് എൻഫോഴ്സ്മെന്‍റ് ഹൈക്കോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങൾ ഉള്ളത്.ഇത് മൂന്നാം തവണയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റജിസ്റ്റർ ചെയ്ത കേസിൽ ശിവശങ്കർ ജാമ്യത്തിന് ശ്രമിക്കുന്നത്.സ്വപ്നയുടെ പേരിലുള്ള എസ്ബിഐയിലെയും...
we need-playground
കൊച്ചി: ''വോ​ട്ട് വേ​ണോ, എ​ങ്കി​ൽ ഞ​ങ്ങ​ൾ​ക്ക് ക​ളി​ക്കാ​ൻ ക​ളി​സ്ഥ​ലം വേ​ണം". ഈ വാക്കുകൾ നിസാരവൽക്കരിക്കണ്ട, രണ്ടു വാർഡുകളിൽ ആര് ജയിക്കണമെന്നുള്ള ഫൈനൽ തീരുമാനം ഈ ചോദ്യത്തിനുള്ള ഉത്തരത്തിൽ ആണ്. ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലെ കോട്ടയിൽകോവിലകം, പാലാതുരുത്ത് വാർഡിലെ അമ്പതോളം യുവാക്കൾ കളിസ്ഥലത്തിനു വേണ്ടി ഈ തിരഞ്ഞെടുപ്പു വേളയിൽ പുതിയൊരു ആശയവുമായി മുന്നോട്ടു വന്നിട്ടുള്ളത്.ഞങ്ങൾക്ക് രാഷ്ടീയമില്ല, ആര് ഞങ്ങൾക്ക് കളിക്കാൻ സ്ഥലം ഒരുക്കി തരുന്നുവോ, ഞങ്ങൾ അവരുടെ കൂടെ നിൽക്കും. ഇതാണ് കവലകളിൽ അവർ  സ്ഥാപിച്ചിട്ടുള്ള ഫ്ലക്സ്  ബോർഡിലൂടെ രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കും...
Arif Mohammad Khan
തിരുവനന്തപുരം:ബാര്‍ക്കോഴ കേസില്‍ മുന്‍മന്ത്രിമാര്‍ക്കെതിരായ അന്വേഷണ അനുമതി കാര്യത്തിനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിജിലന്‍സ് ഡയറക്ടറെ വിളിപ്പിച്ചു. വിഎസ് ശിവകുമാര്‍, കെ ബാബു എന്നിവര്‍ക്കെതിരായ അന്വേഷണത്തിന് സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതി തേടിയിരുന്നു. രണ്ട് മന്ത്രിമാര്‍ക്കെതിരെ കൂടി അന്വേഷണത്തിന് അനുമതി തേടിയുള്ള ഫയല്‍ ഇന്നലെയാണ് ഗവര്‍ണര്‍ക്ക് ലഭിച്ചത്.മന്ത്രിമാരായിരിക്കുന്ന സമയത്ത് അവര്‍ക്ക് കോഴ നല്‍കിയെന്നായിരുന്നു ബിജു രമേശ ് വെളിപ്പെടുത്തിയിരുന്നത്. ആ വെളിപ്പെടുത്തലിലാണ് ഇപ്പോള്‍ ഗവര്‍ണറുടെ അനുമതിയോടെ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്....
farmers strike fourth stage of meeting to be held tomorrow
 കേന്ദ്രസർക്കാരുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ഡൽഹി ചലോ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി കർഷക സംഘടനകൾ ഏഴാം ദിവസവും മുന്നേറുന്നു. രാജ്യ തലസ്ഥാനം സ്തംഭിച്ചിരിക്കുകയാണ്. കൂടാതെ പഞ്ചാബുകളിലേക്കുള്ള ട്രെയിനുകൾ റദ്ധാക്കി. ഈ സാഹചര്യത്തിൽ കർഷക സമരം വിലയിരുത്താൻ ഡൽഹിയിൽ അടിയന്തര മന്ത്രിതല യോഗം ചേരുന്നു. അമിത് ഷായുടെ വസതിയിൽ ചേരുന്ന യോഗത്തിൽ നരേന്ദ്ര സിംഗ് തോമറും പീയുഷ് ഗോയലും പങ്കെടുക്കുന്നുണ്ട്.അതേമസയം കർഷക സമരത്തിന് പിന്തുണ അറിയിച്ച് കായിക താരങ്ങൾ രംഗത്തെത്തി. പത്മശ്രീ, അർജുന അവാർഡ് ജേതാവായ ഗുസ്തി താരം കർത്താർ സിങ്, അർജുന...