ഐസക്കിന്റെ വിശദീകരണം എത്തിക്സ് കമ്മിറ്റിക്ക് വിട്ട് സ്പീക്കർ

എത്തിക്സ് കമ്മിറ്റി മന്ത്രിയിൽ നിന്ന് വിശദീകരണം തേടുന്നത് ചരിത്രത്തിലാദ്യമായാണ്.

0
143
Reading Time: < 1 minute

 

തിരുവനന്തപുരം:

കിഫ്‌ബി വിവാദത്തിൽ ധനമന്ത്രി തോമസ് ഐസക്ക് നൽകിയ വിശദീകരണം എത്തിക്സ് കമ്മിറ്റിക്ക് വിട്ടു. സഭയില്‍ വയ്ക്കും മുന്‍പ് സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നെന്ന് ചൂണ്ടിക്കാട്ടി വി ഡി സതീശന്‍ എംഎൽഎ നൽകിയ അവകാശ ലംഘന നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് നടപടി. എത്തിക്സ് കമ്മിറ്റി മന്ത്രിയിൽ നിന്ന് വിശദീകരണം തേടുന്നത് ചരിത്രത്തിൽ ആദ്യമായാണ്. 

Advertisement