Thu. Mar 28th, 2024

 

തിരുവനന്തപുരം:

കേരളത്തില്‍ ഇന്ന് 6316 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു. മലപ്പുറം 822, കോഴിക്കോട് 734, എറണാകുളം 732, തൃശൂര്‍ 655, കോട്ടയം 537, തിരുവനന്തപുരം 523, ആലപ്പുഴ 437, പാലക്കാട് 427, കൊല്ലം 366, പത്തനംതിട്ട 299, വയനാട് 275, കണ്ണൂര്‍ 201, ഇടുക്കി 200, കാസര്‍ഗോഡ് 108 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം.

കഴിഞ്ഞ 24 മണിക്കൂറിനിടെ 56,993 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്ന് 11.08 ആണ്. 28 മരണങ്ങളാണ് ഇന്ന് കൊവിഡ്  മൂലമാണെന്ന് കണ്ടെത്തിയത്. ഇതോടെ ആകെ മരണം 2298 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5539 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 634 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 45 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം ബാധിച്ചു.

അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5924 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ സംസ്ഥാനത്ത് ഇനി 61,455 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 5,50,788 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

Kerala reports more than 6000 covid cases today
chart showing Kerala Covid 19 report

By Athira Sreekumar

Digital Journalist at Woke Malayalam