Wed. Jan 22nd, 2025
Rajanikanth

ചെന്നെെ:

തന്‍റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് ഉടൻ വിരാമം കുറിക്കുമെന്ന് നടൻ രജനികാന്ത്. രജനികാന്ത് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമോ ഇല്ലയോ എന്ന ചര്‍ച്ചകള്‍ക്കിടെ രജനി മക്കള്‍ മന്‍ട്രം മുതിർന്ന പ്രവർത്തകരുമായുള്ള യോഗത്തിന് ശേഷമാണ് രജനീകാന്ത് ഇക്കാര്യം വ്യക്തമാക്കിയത്.

രജനികാന്തിന്റെ രാഷ്ട്രീയപ്പാര്‍ട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട സുപ്രധാന യോഗമാണ് ഇന്ന് നടന്നത്. പാര്‍ട്ടി പ്രഖ്യാപിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ ഇന്നത്തെ യോഗത്തില്‍ വ്യക്തത വന്നതായാണ് സൂചന. ഇന്ന് രാവിലെ 10 മണിക്ക് ചെന്നൈ കോടമ്പാക്കത്ത് രജനികാന്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ ആയിരുന്നു യോഗം നടന്നത്.

“ഞാൻ ജില്ലാ സെക്രട്ടറിമാരെ കണ്ടു. അവർ അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു, ഞാൻ എന്റെ അഭിപ്രായങ്ങൾ അവരുമായി പങ്കുവച്ചു. ഞാൻ എന്ത് തീരുമാനമെടുത്താലും എന്റെ പക്ഷത്തുണ്ടാകുമെന്ന് അവർ എനിക്ക് ഉറപ്പ് നൽകി. എന്റെ തീരുമാനം എത്രയും വേഗം ഞാൻ പ്രഖ്യാപിക്കും,” – രജനികാന്ത് മാധ്യമങ്ങളോട് പറഞ്ഞു.

https://www.youtube.com/watch?v=jbvzEAQTboo

By Binsha Das

Digital Journalist at Woke Malayalam