സി എം രവീന്ദ്രനുമായി സാമ്പത്തിക ബന്ധമെന്ന് സംശയം; വടകരയിലെ ഊരാളുങ്കലിൽ ഇഡി പരിശോധന

സാമ്പത്തിക  ബന്ധമുണ്ടോ എന്നതിനെ കുറിച്ചുള്ള അന്വേഷണത്തിൻ്റെ ഭാഗമായാണ് ഇഡി യുഎൽസിസി ആസ്ഥാനത്ത് എത്തിയതെന്നാണ് പ്രാഥമിക റിപ്പോർട്ട്.

0
90
Reading Time: < 1 minute

 

വടകര:

വടകരയിലെ ഊരാളുങ്കല്‍ സൊസൈറ്റി ആസ്ഥാനത്ത് ഇഡി റെയ്ഡ് ഇന്ന് നടത്തി. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനുമായി ബന്ധപ്പെട്ട കേസില്‍ കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. സാമ്പത്തിക  ബന്ധമുണ്ടോ എന്നതിനെ കുറിച്ചുള്ള അന്വേഷണത്തിൻ്റെ ഭാഗമായാണ് ഇഡി യുഎൽസിസി ആസ്ഥാനത്ത് എത്തിയതെന്നാണ് പ്രാഥമിക റിപ്പോർട്ട്.

അതേസമയം ഇഡി ഉദ്യോഗസ്ഥർ വിവരങ്ങൾ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്ന് ഫയലുകൾ കൊണ്ടുപോയിട്ടില്ലെന്നും ഊരാളുങ്കൽ സൊസൈറ്റി അറിയിച്ചു. രവീന്ദ്രന് സ്ഥാപനവുമായി ബന്ധമില്ലെന്ന മറുപടിയാണ് ഭാരവാഹികൾ നൽകിയത്. ആവശ്യമെങ്കിൽ കൂടുതൽ  വിവരങ്ങൾ കൈമാറാൻ നിർദ്ദേശിച്ചിട്ടുള്ളതായും അറിയിച്ചു

Advertisement