Wed. Jan 22nd, 2025
Narendra Modi

ഹെെദരാബാദ്:

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ കാല്‍ തൊട്ട് നമസ്കരിക്കാന്‍ ഓഫീസറോട് ആംഗ്യം കാണിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രിക്കെതിരെ ട്രോളുകളുടെ പ്രവാഹമാണ്. ഹെെദരാബാദിലെ ഭാരത് ബയോടെക് ഇന്‍റർനാഷണൽ ലിമിറ്റഡിന്‍റെ വാക്സിൻ നിർമാണ കേന്ദ്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ സന്ദര്‍ശിച്ചിരുന്നു. ഈ വേളയിലാണ് രസകരമായ സംഭവം നടക്കുന്നത്.

വാക്സിന്‍ നിര്‍മാണ കേന്ദ്രത്തിലേക്ക് പ്രധാനമന്ത്രിയെ കെെകൂപ്പി വരവേല്‍ക്കുന്ന ഉദ്യോഗസ്ഥരോട് കെെകൂപ്പിക്കൊണ്ട് മറ്റാരും ശ്രദ്ധിക്കാത്ത രീതിയില്‍ കാലില്‍ വീണ് ആശിര്‍വാദം വാങ്ങാന്‍ ആംഗ്യം കാണിക്കുന്നതാണ് വീഡിയോ. വളരെ തന്ത്രപൂര്‍വ്വമാണ് മോദിയുടെ ഈ ആക്ഷന്‍. പക്ഷേ ക്യാമറകണ്ണൂകള്‍ ഇത് കിറുകൃത്യമായി ഒപ്പിയെടുത്തു.

https://www.facebook.com/wokemalayalam/videos/3434359050016861

 

വീഡിയോയില്‍ മോദി കാല്‍തൊട്ട് നമസ്കരിക്കാന്‍ തന്നെയാണ് ആഗ്യം കാണിക്കുന്നതെന്ന് വ്യക്തമായതോടെ ട്രോളുകളും നിറയുകയാണ്. ഈ വീഡിയോ പങ്കുവെച്ച്കൊണ്ടാണ് മോദിക്കെതിരെയുള്ള പരിഹാസ ട്രോളുകള്‍ പ്രചരിക്കുന്നത്. ഒരു പ്രധാനമന്ത്രിയുടെ അവസ്ഥ… കഷ്ടം എന്നാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം പറയുന്നത്. പാന്റും കോട്ടും ഇട്ട് നടന്നാൽ പോരാ, കാരണവന്മാരെ ബഹുമാനിക്കാൻ പഠിക്കണമെന്ന് മോദിയെ ട്രോളി ചിലര്‍ പരിഹസിക്കുന്നു. എന്നാല്‍, പരിഹാസ ട്രോളുകളെ വിമര്‍ശിച്ച് പ്രധാനമന്ത്രിയുടെ ഭക്തന്‍മാരും രംഗത്തെത്തിയിട്ടുണ്ട്. മനപ്പൂർവ്വം ആരാധന മൂർത്തി യായ മോദി ജി യെ കരിവാരി തേക്കാൻ കമ്മികള്‍ എഡിറ്റ് ചെയ്ത വീഡിയോ ആണെന്നാണ് മോദി ഭക്തന്‍മാരുടെ അവകാശവാദം.

 

By Binsha Das

Digital Journalist at Woke Malayalam