Tue. Mar 19th, 2024
കൊ​ച്ചി:

ആ​ലു​വ കെ​എ​സ്ആ​ര്‍​ടി​സി ടെ​ര്‍​മി​നൽ നി​ര്‍​മാ​ണം കാ​ല​താ​മ​സം കൂ​ടാ​തെ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍. നി​ര്‍​മാ​ണം ഇ​ഴ​യു​ന്ന​തുമൂലം യാ​ത്ര​ക്കാ​ര്‍ക്ക് വ​ള​രെ​യേ​റെ പ്ര​യാ​സ​ങ്ങ​ള്‍ നേ​രി​ടു​ന്ന​താ​യി ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ​ന്‍ ജ​സ്റ്റീ​സ് ആന്‍റ ​ണി ഡൊ​മി​നി​ക് ഉ​ത്ത​ര​വി​ല്‍ പ​റ​ഞ്ഞു.
പൊ​തു​മ​രാ​മ​ത്ത് (കെ​ട്ടി​ട വി​ഭാ​ഗം,തൃ​ശൂ​ര്‍)​ സൂ​പ്ര​ണ്ടിം​ഗ് എ​ന്‍​ജി​നീ​യ​ര്‍​ക്കാ​ണ് ഉ​ത്ത​ര​വ് ന​ല്‍​കി​യ​ത്.

ടെ​ര്‍​മി​ന​ലി​ന്‍റെ നി​ര്‍​മാ​ണ ജോ​ലി​ക​ള്‍ എ​ന്ന് പൂ​ര്‍​ത്തി​യാ​കും എ​ന്ന​തി​നെക്കു​റി​ച്ച് യാ​തൊ​രു വി​വ​ര​വും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പിന്‍റെ റി​പ്പോ​ര്‍​ട്ടി​ല്‍ ല​ഭ്യ​മ​ല്ലെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. നി​ല​വി​ലു​ള്ള സ്റ്റാ​ൻഡ് പൊ​ളി​ച്ചു മാ​റ്റി​യി​ട്ടു​ണ്ട്.
എം​എ​ല്‍​എ ഫ​ണ്ടി​ല്‍ നി​ന്ന് ആ​റു കോ​ടി ന​ല്‍​കി​യി​ട്ടും പ്രാ​രം​ഭ പ്ര​വ്യ​ത്തി​ക​ള്‍ പോ​ലും പൂ​ര്‍​ത്തി​യാ​ക്കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ആ​ലു​വ സ്വ​ദേ​ശി ഡൊ​മി​നി​ക് കാ​വു​ങ്ക​ല്‍ സ​മ​ര്‍​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്.

കെ​എ​സ്ആ​ര്‍​ടി​സി, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ന്നി​വ​രി​ല്‍ നി​ന്ന് ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് വാ​ങ്ങി. 2019 ഒ​ക്ടോ​ബ​ര്‍ 28 നാ​ണ് നി​ര്‍​മാ​ണ​ത്തി​നു​ള്ള ക​രാ​ര്‍ ഒ​പ്പി​ട്ട​തെ​ന്ന് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. നി​ര്‍​മാ​ണ സ്ഥ​ലം 2019 ന​വം​ബ​ര്‍ 12 ന് ​ട്രാ​ന്‍​സ്‌​കോ​ണ്‍ കോ​ര്‍​പ​റേ​ഷ​ന്‍ എ​ന്ന ക​മ്പ​നി​ക്ക് കൈ​മാ​റി. സ്ട്ര​ക്ച​റ​ല്‍ ജോ​ലി​ക​ള്‍, സോ​ളി​ഡ് ബ്ലോ​ക്ക്, മേ​സ​റി പ്ര​വ്യ​ത്തി​ക​ള്‍, പ്ലാ​സ്റ്റ​റിം​ഗ് എ​ന്നി​വ​യ​ട​ക്കം 70 ശ​ത​മാ​നം ജോ​ലി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടു​ള്ള​താ​യി ​മ​രാ​മ​ത്ത് വ​കു​പ്പ് ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.

എ​ന്നാ​ല്‍ റി​പ്പോ​ര്‍​ട്ട് വാ​സ്ത​വ​വി​രു​ദ്ധ​മാ​ണെ​ന്നും നി​ര്‍​മാ​ണ​ത്തി​ല്‍ യാ​തൊ​രു പു​രോ​ഗ​തി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും പ​രാ​തി​ക്കാ​ര​ന്‍ അ​റി​യി​ച്ചു.