തിരുവനന്തപുരം:
സംസ്ഥാനത്തെ 35 ഓളം കെഎസ്എഫ്ഇ ഓഫീസുകളിൽ നടത്തിയ മിന്നൽ റെയ്‌ഡിൽ വിജിലൻസ് ഗുരുതര ക്രമക്കേട് കണ്ടെത്തി. ‘ഓപ്പറേഷൻ ബചത്‘ എന്ന പേരിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഇന്നും റെയ്‌ഡ് തുടരും. ബ്രാഞ്ച് മാനേജർമാരുടെ ഒത്താശയോടെ ചില വ്യക്തികൾ ബിനാമി ഇടപാടിൽ ക്രമക്കേട് നടത്തുന്നതായുളള പരാതികളെ തുടർന്നാണ് പരിശോധന നടത്തിയത്.
പിരിക്കുന്ന പണം ട്രഷറിയിലോ ബാങ്കിലോ നിക്ഷേപിക്കുന്നില്ല. ബിനാമി പേരുകളിൽ ജീവനക്കാർ ചിട്ടി പിടിക്കുന്നുവെന്നും കണ്ടെത്തി. ഇത് കള്ളപ്പണം വെളുപ്പിക്കാനാണോ എന്ന് സംശയിക്കുന്നതായി വിജിലൻസ് വൃത്തങ്ങൾ അറിയിച്ചു.
തൃശൂരിലെ ഒരു ബ്രാഞ്ചിൽ രണ്ട് പേര്‍ 20 ചിട്ടിയിൽ ചേർന്നതായി കണ്ടെത്തി. മറ്റൊരാൾ 10 ചിട്ടിയിൽ ചേർന്നിരിക്കുന്നു. ബ്രാഞ്ച് മാനേജർമാരുടെ ഒത്താശയോടെ പണം വകമാറ്റിയെന്നും കള്ളപ്പണം വെളുപ്പിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്.