Mon. Jan 13th, 2025
solar case complainant opposes comments against Ganesh Kumar MLA

 

തിരുവനന്തപുരം:

സോളാർ കേസിലെ മുഖ്യപ്രതി നടനും എംഎൽഎയുമായ ഗണേഷ് കുമാർ ആണെന്ന് സി മനോജ് കുമാർ നടത്തിയ വെളിപ്പെടുത്തൽ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് സോളാർ കേസിലെ പരാതിക്കാരി. യുഡിഎഫ് നേതാക്കൾക്കെതിരെ മൊഴി കൊടുക്കരുതെന്ന് സമ്മർദ്ദമുണ്ടായിരുന്നു. മനോജ് കുമാർ കേസ് അട്ടിമറിക്കാൻ കൂട്ടു നിന്ന ആളാണ്. ​താൻ ആരുടെയും കളിപ്പാവയല്ല. ഗണേഷ് കുമാറുമായി വ്യക്തിപരമായ ബന്ധം ഉണ്ടായിരുന്നെന്നും പരാതിക്കാരി പറയുന്നു.

പരാതിക്കാരിയെക്കൊണ്ട് പലതും പറയിക്കുകയും എഴുതിക്കുകയും ചെയ്തത് ​​ഗണേഷ്കുമാറാണ് എന്നാണ് കേരളാ കോൺ​ഗ്രസ് ബി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് കുമാർ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസംഗത്തിൽ പറഞ്ഞത്. ശരണ്യ മനോജ് എന്നറിയപ്പെടുന്ന മനോജ് കുമാർ ആർ ബാലകൃഷ്ണ പിള്ളയുടെയും ​ഗണേഷ് കുമാറിന്റെയും ഏറ്റവും അടുത്ത വിശ്വസ്തരിൽ ഒരാളായിരുന്നു. 

https://www.youtube.com/watch?v=aJFjJ4eyo28

By Athira Sreekumar

Digital Journalist at Woke Malayalam