കൊച്ചി:
നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക് നീങ്ങുകയണ്. കോടതി മാറ്റം ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് സിആര്‍പിസി 406 പ്രകാരമാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്.
ഹെെക്കോടതി വിധിക്കെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നത്. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ സര്‍ക്കാരിന് വേണ്ടി ഹാജരാകും. ഹൈക്കോടതിയില്‍ ഉന്നയിച്ച വാദങ്ങള്‍ തന്നെയായിരിക്കും പ്രധാനമായും സുപ്രീംകോടതിയിലും സര്‍ക്കാര്‍ അറിയിക്കുക. ഹൈക്കോടതി ഉത്തരവ് നിയമപരമായ എല്ലാവശങ്ങളും പരിശോധിച്ചല്ല എന്നാണ് സര്‍ക്കാര്‍ ഹെെക്കോടതിയെ അറിയിക്കുക. 2013-ലെ ഭേദഗതിപ്രകാരമുളള മാറ്റങ്ങള്‍ക്കനുസൃതമായല്ല ഹൈക്കോടതി വിധി എന്നതായിരിക്കും മറ്റൊരു പ്രധാനപ്പെട്ട വാദം.
https://www.youtube.com/watch?v=Eeshysn9QWw
അതേസമയം,ഹൈക്കോടതി വിധി വന്നതോടെ വിചാരണക്കോടതി നടപടികളുമായി മുന്നോട്ടുപോവുകയാണ്. ഫെബ്രുവരി നാലിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ വേഗത്തില്‍ വിചാരണയുമായി മുന്നോട്ടുപോകാനാണ് വിചാരണകോടതിയുടെ ശ്രമം.