മുംബൈ:
ബോളിവുഡ് താരം കങ്കണ റണൗട്ടിന്റെ മുംബൈയിലെ ഓഫീസ് ഭാഗികമായി പൊളിച്ച നടപടിയിൽ ഉദ്ധവ് താക്കറെ സർക്കാരിന് തിരിച്ചടി. മുംബൈ കോർപറേഷന്റേത് പ്രതികാര നടപടിയാണെന്നും കങ്കണയ്ക്ക് നഷ്ടപരിഹാം നൽകണമെന്നും ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. നാശനഷ്ടങ്ങള്‍ക്ക് മുംബൈ നഗരസഭയില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കങ്കണ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മഹാരാഷ്ട്ര സര്‍ക്കാരിനെതിരായ അഭിപ്രായ പ്രകടനങ്ങളുടെ അനന്തരഫലമാണ് പൊളിച്ചുമാറ്റലെന്നും ചൂണ്ടിക്കാട്ടിയാണ് കങ്കണ ഹർജി നൽകിയത്.
ബാന്ദ്രയിലെ പാലി ഹില്ലില്‍ പാര്‍പ്പിടകേന്ദ്രമെന്നു പറഞ്ഞ് കങ്കണ വാങ്ങിയ കെട്ടിടത്തില്‍ നഗരസഭയുടെ അനുമതിയില്ലാതെ കൂട്ടിച്ചേര്‍ക്കലുകളും ഭേദഗതികളും വരുത്തിയെന്നായിരുന്നു മുംബൈ നഗരസഭാധികൃതരുടെ ആരോപണം. അനധികൃത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് കങ്കണയുടെ മണികര്‍ണിക ഫിലിംസിന്റെ ഓഫീസിനുമുന്നില്‍ നോട്ടീസ് പതിച്ചതിനുശേഷമാണ് കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ചുനീക്കിയത്.
https://www.youtube.com/watch?v=UQx0CBOyNaM