Sat. Apr 20th, 2024
Nivar Cyclone

 

ഇന്നത്തെ പ്രധാനവാർത്തകൾ:

  • സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ എം.ശിവശങ്കറിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇഡി  ചോദ്യം ചെയ്യാൻ വിളിപ്പിച്ച മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ നാളെ ഹാജരാകില്ല.
  • ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്‘ എന്നത് രാജ്യത്തിന് അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
  •  തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത നാശം വിതച്ച് നിവാർ ചുഴലിക്കാറ്റ്.  തമിഴ്നാട്ടിൽ അഞ്ച് പേരാണ് ചുഴലിക്കാറ്റിൽ മരിച്ചത്.
  • നടിയെ ആക്രമിച്ച കേസിൽ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തിൽ  നിലപാട് അറിയിക്കണമെന്ന് വിചാരണ കോടതി.  
  • പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.
  • കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുന്ന കര്‍ഷകരുടെ പ്രതിനിധികളെ ചര്‍ച്ചയ്ക്ക് വിളിച്ച് കേന്ദ്ര കൃഷിവകുപ്പ് മന്ത്രി നരേന്ദ്രസിങ് തോമര്‍.
  • ജമ്മു കശ്മീരിൽ സൈന്യത്തിന്റെ ക്വിക്ക് റിയാക്ഷൻ ടീമിന് നേരെ ഭീകരവാദികള്‍ നടത്തിയ ആക്രമണത്തിൽ രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു.
  • പ്രായപൂര്‍ത്തിയായ ഏത് സ്ത്രീയ്ക്കും അവർ ആഗ്രഹിക്കുന്ന എവിടെ വേണമെങ്കിലും ആർക്കൊപ്പവും താമസിക്കാമെന്ന് ഡൽഹി ഹൈക്കോടതി.
  • മതപരിവര്‍ത്തനം ലക്ഷ്യമിട്ട് വിവാഹം കഴിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ കഠിനതടവ് നല്‍കാവുന്ന കരട് ബില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ തയാറാക്കി.
  • സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലും കോര്‍പറേഷനുകളിലും ആറുമാസത്തേക്ക് സമരങ്ങള്‍ തടഞ്ഞുകൊണ്ട് എസന്‍ഷ്യല്‍ സര്‍വീസ് മെയിന്റനന്‍സ് ആക്ട് പ്രഖ്യാപിച്ച് യോഗി സർക്കാർ.
  • കൊവിഡ്  പ്രതിസന്ധികൾക്കിടെ അന്താരാഷ്ട്ര വിമാന സർവീസ് നിരോധനം ഇന്ത്യ ഡിസംബർ 31 വരെ നീട്ടി.
  • അന്തരിച്ച അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മാറഡോണയുടെ സംസ്‌കാരം ബ്യൂണസ് ഐറിസിലെ കാസ റൊസാഡ കൊട്ടരത്തില്‍ നടക്കും.
  • ഏഴുവര്‍ഷത്തെ വിലക്കിന് ശേഷം എസ് ശ്രീശാന്ത് സജീവക്രിക്കറ്റിലേക്ക്.

https://www.youtube.com/watch?v=fo1GK_HXygk

By Athira Sreekumar

Digital Journalist at Woke Malayalam