Mon. Dec 23rd, 2024
Delhi chalo protest

 

ഡൽഹി:

കേന്ദ്രസർക്കാരിന്‍റെ കർഷകനിയമത്തിനെതിരായ കർഷകസംഘടനകളുടെ ദില്ലി ചലോ മാർച്ചിൽ സംഘർഷം. ഹരിയാനയിലെ അംബാലയിലും നൈനിറ്റാൾ – ദില്ലി റോഡിലും റാലിയായി എത്തിയ കർഷകരെ പൊലീസ് തടഞ്ഞു. ഇതിന് പിന്നാലെ ഡൽഹി- ഹരിയാന അതിർത്തി അടച്ചു. അംബാലയിൽ കർഷകർ പൊലീസ് ബാരിക്കേഡുകൾ മറികടന്ന് ബാരിക്കേഡുകൾ പുഴയിലേക്ക് വലിച്ചെറിഞ്ഞു. 

അതേസമയം കർഷകർ ട്രാക്റ്ററുകളിലോ കാൽനടയായോ അതിർത്തി കടക്കാൻ ശ്രമിച്ചാൽ അതിർത്തി മണ്ണിട്ടടച്ച് റോഡുകൾ പൂർണമായും അടയ്ക്കാനാണ് ഡൽഹി പോലീസിന്റെ തീരുമാനം. അതിനായി പ്രദേശത്തേക്ക് വലിയ ലോറികളിലായി ലോഡ് കണക്കിന് മണ്ണും കോൺക്രീറ്റ് പാളികളും എത്തിച്ചിട്ടുണ്ട്.

പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹരിയാണ, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളള കര്‍ഷകരാണ് ഇന്നും നാളെയുമായി ഡല്‍ഹിയിലേക്ക് മാര്‍ച്ച് നത്തുന്നത്. 200 കർഷകയൂണിയനുകൾ സംയുക്തമായാണ് പ്രതിഷേധത്തിന് ആഹ്വാനം  ചെയ്തിരിക്കുന്നത്.

https://www.youtube.com/watch?v=08HxjOZtb3Y

By Athira Sreekumar

Digital Journalist at Woke Malayalam