Wed. Jan 22nd, 2025

ഫുട്‌ബോള്‍ ഇതിഹാസം ഡിയേഗോ മാറഡോണ അന്തരിച്ചു. 60 വയസ്സായിരുന്നു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. 1986ൽ അർജന്റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത നായകനായിരുന്നു അദ്ദേഹം.

ബൊ​ക്കാ ജൂ​നി​യേ​ഴ്സ്, നാ​പ്പോ​ളി, ബാ​ഴ്സ​ലോ​ണ തു​ട​ങ്ങി വ​മ്പ​ൻ ക്ല​ബു​ക​ൾ​ക്കാ​യും അ​ദ്ദേ​ഹം ബൂ​ട്ടു​കെ​ട്ടി​യി​ട്ടു​ണ്ട്. ഹൃദയാഘാതത്തെ തുടര്‍ന്ന് ടിഗ്രെയിലെ സ്വവസതിയിലായിരുന്നു അന്ത്യം. രണ്ട് ആഴ്ചകൾക്കു മുൻപ് ഒരു സുപ്രധാന ബ്രെയിൻ സർജറി കഴിഞ്ഞ് താരം വീട്ടിലേക്ക് മടങ്ങിയിരുന്നു.
അർജന്‍റീനയിൽ നിന്നുള്ള ചില മാധ്യമങ്ങളാണ് മാറഡോണയുടെ മരണവാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്.