കണ്ണൂര്‍:
കണ്ണൂര്‍ ചെറുപുഴയില്‍ വഴിയോര കച്ചവടക്കാരെ അസഭ്യം പറഞ്ഞ പോലീസ് ഇൻസ്പെക്ടറെ സ്ഥലംമാറ്റി. ചെറുപുഴ പോലീസ് ഇൻസ്പെക്ടർ എം പി വിനീഷ് കുമാറിനെയാണ് കെഐപി നാലാം ബറ്റാലിയനിലേക്കുസ്ഥലംമാറ്റിയത്.
വഴിയോര കച്ചവടക്കാരെ വിനീഷ് കുമാർ അസഭ്യം പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവം വിവാദമായിരുന്നു. നവംബർ 21-ാം തീയതി ചെറുപുഴ പുതിയപാലത്തിനു സമീപം വാഹനങ്ങളിൽ കച്ചവടം നടത്തുന്നവരോടാണ് ഇൻസ്പെക്ടറുടെ സിനിമാ സ്റ്റെലിലുള്ള വിരട്ടല്‍.
https://www.youtube.com/watch?v=5uuWioIpRlI
വാഹനങ്ങളും സാധനങ്ങളും എടുത്തുമാറ്റാമെന്ന് കച്ചവടക്കാർ പറയുന്നതും ഇതിനുപിന്നാലെ ഇൻസ്പെക്ടർ തട്ടിക്കയറുന്നതും അസഭ്യം പറയുന്നതും ദൃശ്യങ്ങളിലുണ്ട്.
ലൈസൻസില്ലാതെ കച്ചവടം ചെയ്യുന്നതിനെതിരെ വ്യാപാരി സംഘടനകളുടെ പരാതി ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് ഒഴിഞ്ഞ് പോകാനാണ് സർക്കിൾ ഇൻസ്‌പെക്ടര്‍ നിര്‍ദേശിക്കുന്നത്. വണ്ടി ഉടന്‍ തന്നെ മാറ്റാമെന്ന് കച്ചവടക്കാർ മാന്യമായി പറഞ്ഞ് ഒഴിഞ്ഞു പോകാൻ തയ്യാറെടുക്കുമ്പോഴാണ് സിഐ യാതോരു പ്രകോപനവുമില്ലാതെ തെറിവിളിക്കുന്നത്.