Mon. Dec 23rd, 2024
Highcourt questions state government in Kothamangalam church issue

 

കൊച്ചി:

കോതമംഗലം പളളിത്തർക്കം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ എന്തെങ്കിലും സമവായ ചർച്ച ഉണ്ടായോ എന്ന് സർക്കാരിനോട് കോടതി. സമാധാനപരമായി തർക്കം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും അതിന് ഇനിയും സമയം വേണമെന്നും സർക്കാർ കോടതിയെ അറിയിച്ചു. കേസ് ഹൈക്കോടതി സിംഗിൾ ബെ‌‌ഞ്ചിന്റെ പരിഗണനയിലാണ്.

തർക്കം പരിഹരിക്കുന്ന കാര്യത്തിൽ ഒരു ഉറപ്പ് പോലും നൽകാൻ സർക്കാരിന് കഴിയുന്നില്ലല്ലോ എന്ന് കോടതി ചോദിച്ചു. മൂന്നു മാസത്തിനുളളിൽ കാര്യങ്ങൾ പരിഹരിക്കുമെന്നും അല്ലെങ്കിൽ ബലം പ്രയോ​ഗിച്ച് പള്ളി പിടിച്ചെടുക്കുമെന്നും സർക്കാ‍ർ മറുപടി പറഞ്ഞു.

മൂന്നു മാസത്തിനുളളിൽ പളളി ഏറ്റെടുത്ത് കൈമാറുമെന്ന് ഉറപ്പുപറയാനാകുമോ എന്ന കോടതിയുടെ ചോദ്യത്തിന് ശ്രമിക്കും എന്നാണ് സർക്കാർ നൽകിയ മറുപടി.

By Athira Sreekumar

Digital Journalist at Woke Malayalam