Fri. Nov 22nd, 2024
Biju Ramesh says Rmesh chennithala tried to influence in bar bribery case
തിരുവനന്തപുരം:

ബാർക്കോഴ കേസിൽ തനിക്കെതിരെ വിജിലൻസ് അന്വേഷണം നടന്നതാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാദം പൊളിയുന്നു. വിജിലൻസ് അന്വേഷണം നടന്നു, പക്ഷേ തനിക്കെതിരെ തെളിവുകൾ കണ്ടെത്താനായില്ലെന്നാണ് ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ, ഈ വാദം തെറ്റാണെന്ന് തെളിയിക്കുന്ന ബിജു രമേശിന്റെ രഹസ്യമൊഴിയുടെ പകർപ്പ് പുറത്തുവന്നിരിക്കുകയാണ്.

കഴിഞ്ഞ മാസം ബിജുരമേശ് കോഴ ആരോപണം ആവർത്തിച്ചപ്പോൾ അന്വേഷണത്തിന് അനുമതി നൽകരുതെന്ന് കാണിച്ച് ചെന്നിത്തല ഗവർണ്ണർക്ക് കത്തും നൽകിയിരുന്നു. ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ കെപിസിസി പ്രസിഡന്‍റായിരുന്നപ്പോള്‍ പണം നൽകിയ കാര്യം രഹസ്യമൊഴിയിൽ നിന്നും മറച്ചുവയ്ക്കാൻ രമേശ് ചെന്നിത്തലയും ഭാര്യയും സ്വാധീനിച്ചു എന്നായിരുന്നു ബിജുരമേശിന്‍റെ പുതിയ വെളിപ്പെടുത്തൽ.

കെ ബാബുവിനെതിരായ കേസന്വേഷിച്ച വിജിലൻസ് ഉദ്യോഗസ്ഥർ രമേശ് ചെന്നിത്തലക്കും ശിവകുമാറിനുമെതിരായ മൊഴി രേഖപ്പെടുത്താൻ വിസമ്മതിച്ചുവെന്നും ബിജു രമേശ് പറഞ്ഞു. അടുത്തിടെ  മാധ്യമങ്ങള്‍ ആരോപണം ആവർത്തിച്ചപ്പോഴും വർക്കല സ്വദേശിയായ ഒരു കോണ്‍ഗ്രസ് പ്രവർത്തകൻ രമേശ് ചെന്നിത്തലയ്ക്കുവേണ്ടി സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു.

 

By Arya MR