കൊച്ചി:
കൊച്ചിന് ഷിപ്യാര്‍ഡും തീരസംരക്ഷണ സേനയും കൊച്ചി കായല്‍ മേഖലയില്‍ നടത്തുന്ന നിര്‍മാണ പ്രവൃത്തികള്‍ ഫോര്‍ട്ടുകൊച്ചി മേഖലയില്‍ ഭാവിയില്‍ വെള്ളപ്പൊക്കത്തിനിടയാക്കുമെന്ന പഠന റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. രാമേശര്വം – കല്‍വത്തി കനാലിലെ മാലിന്യം നീക്കി നീരൊഴുക്ക് സുഗമമാക്കണമെന്നാവശ്യപ്പെട്ട് കൊച്ചി റെസിഡന്റ്സ് അസോസിയേഷന് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം.
രാമേശ്വരം ക്ഷേത്രത്തിൻ്റെ എതിര്‍വശത്തും കല്വത്തിയിലുമായി നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഫോര്‍ട്ടുകൊച്ചിയില്‍ വെള്ളപ്പൊക്കമുണ്ടാക്കുമെന്ന ആശങ്കയും റിപ്പോര്‍ട്ടിലുണ്ട്. തുടര്‍ന്ന് കൊച്ചിന് ഷിപ്യാര്ഡ് സെക്രട്ടറിയെയും കോസ്റ്റ് ഗാര്‍ഡ് ഡിസ്ട്രിക്ട് കമാന്‍ഡറെയും കേസില്‍ കക്ഷി ചേര്‍ത്ത ഹൈക്കോടതി ഇതില്‍ വിശദീകരണം നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. തുടര്‍ന്ന് ഹര്‍ജി ഡിസംബര്‍ രണ്ടിന് പരിഗണിക്കാനായി മാറ്റി.
ഓപ്പറേഷൻ ബ്രേക് ത്രൂ സംഘം സൂപ്രണ്ടിങ് എൻജിനീയർ സമർപ്പിച്ച റിപ്പോർട്ടിന്റെ ഉള്ളടക്കത്തെക്കുറിച്ച് ഹർജിയിലെ എതിർകക്ഷികളെല്ലാം അതിനകം ശുപാർശകൾ അതിനകം ശുപാർശകൾ സമർപ്പിക്കണമെന്ന് കോടതി പറഞ്ഞിട്ടുണ്ട്. കോടതിയുടെ നിർദേശപ്രകാരമാണ് ഓപ്പറേഷൻ ബ്രേക് ത്രൂ സംഘം പശ്ചിമ കൊച്ചിയിലെ കനാലുകളുടെ അവസ്ഥ പഠിച്ച് റിപ്പോർട്ട് നൽകിയത്.
പശ്ചിമ കൊച്ചിയിലെ കനാലുകളുടെ നിലവിലെ സ്ഥിതി സംബന്ധിച്ചു പഠനം നടത്തി റിപ്പോര്‍ട്ട് നല്കാന് എറണാകുളം മൈനര്‍ ഇറിഗേഷന്‍ സെന്‍ട്രല്‍ സര്‍ക്കിള്‍ സൂപ്രണ്ടിംഗ് എന്‍ജിനിയര്‍ ആര്. ബൈജു ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘത്തിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് പഴയ ഹാര്‍ബര്‍ പാലത്തിനു സമീപം കായല്‍ മേഖലയിലെ മേജര്‍ ഷിപ്പ് ഡോക്ക് യാര്‍ഡ് നിര്‍മാണം മരട്, അരൂര്‍ തുടങ്ങിയ മേഖലകളില്‍ ഭാവിയില്‍ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്ന് വ്യക്തമാക്കിയാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.