Wed. Jan 1st, 2025

 

ബംഗളുരു:

ബംഗളുരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിക്ക് ക്ലീൻ ചിറ്റില്ലെന്നും ആവശ്യമെങ്കിൽ ബിനീഷിനെ ഇനിയും ചോദ്യം ചെയ്യുമെന്നും എൻസിബി വൃത്തങ്ങൾ അറിയിച്ചു. ബിനീഷ് ലഹരി ഉപയോഗിക്കുന്നത് കണ്ടെന്നും ലഹരി ഇടപാടിൽ ഏർപ്പെട്ടെന്നുമുള്ള മറ്റ് പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് എൻസിബി അന്വേഷണം നടത്തുന്നത്.

മയക്കുമരുന്ന് കേസിൽ ബിനീഷിൻറെ കസ്റ്റഡി കാലാവധി ഇന്നലെയാണ് അവസാനിച്ചത്. നാല് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ കോടതിയിൽ ഹാജരാക്കിയെങ്കിലും എൻസിബി ബിനീഷിന്റെ കസ്റ്റഡി നീട്ടി ആവശ്യപ്പെട്ടില്ല. തുടർന്ന് ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റുകയായിരുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam