Sat. Jan 18th, 2025
Kerala High Cour
കൊച്ചി:

കൊച്ചി വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാൻ മുല്ലശേരി കനാൽ നവീകരണം ഉൾപ്പെടെ ജോലികൾ ഓപ്പറേഷൻ ബ്രേക്ക് ത്രൂ  പദ്ധതിയിൽ പൂർത്തിയാക്കാൻ 4.88 കോടി രൂപ നഗരസഭയുടെ പ്ലാൻ ഫണ്ടിൽ നിന്നു കൈമാറാനാകുമോ എന്ന് അറിയിക്കാൻ  ജില്ലാ പ്ലാനിങ് കമ്മിറ്റിക്കു ഹൈക്കോടതി നിർദേശം നൽകി.

മാതൃകാ പെരുമാറ്റച്ചട്ടം ഇതിനു തടസ്സമായി  പരിഗണിക്കേണ്ടതില്ലെന്നും പറഞ്ഞു. കേസ് ഡിസംബർ 2നു വീണ്ടും പരിഗണിക്കും. നഗരത്തിലെ വെള്ളക്കെട്ടു  നിവാരണവുമായി ബന്ധപ്പെട്ട ഹർജിയിലാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ് വെള്ളക്കെട്ടു പരിഹരിക്കാൻ മുല്ലശേരി കനാലിന്റെ ചെരിവു പരിഹരിക്കൽ, അറ്റ്ലാന്റിസിനും വടുതലയ്ക്കും  മധ്യേയുള്ള 12 ലിങ്ക് കനാലുകളുടെ നവീകരണം, പുഞ്ചത്തോട്, കരീത്തോട് നവീകരണം തുടങ്ങിയ ജോലികൾക്കു  ഓപ്പറേഷൻ ബ്രേക്ക് ത്രൂ’ സംഘത്തിനു ഫണ്ട് അനുവദിക്കുന്ന വിഷയമാണു പരിഗണിക്കുന്നത്.

തനതു ഫണ്ടിൽ നിന്നു  തുക അനുവദിക്കാമെന്നു കൊച്ചി നഗരസഭ നേരത്തേ അറിയിച്ചിരുന്നു. എന്നാൽ തനതു ഫണ്ടിൽ 3 കോടി രൂപ മാത്രമാണു ബാക്കിയെന്നും പ്രതിമാസ ചെലവിനു തന്നെ 11 കോടി രൂപയിലേറെ വേണമെന്നും പിന്നീട് അറിയിച്ചു. പ്ലാൻ ഫണ്ടിൽ നിന്നു  തുക പിൻവലിക്കാൻ ജില്ലാ പ്ലാനിങ് കമ്മിറ്റിയുടെ ശുപാർശ വേണമെന്നു സർക്കാർ അറിയിച്ചു.തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ പ്ലാനിങ് കമ്മിറ്റി യോഗം കൂടുന്നില്ല.  കോടതി നിർദേശിച്ചാൽ തീരുമാനമെടുക്കാനാകും. കോർപറേഷനിൽ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി നിലവിൽ വന്നിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.