Mon. Dec 23rd, 2024
Abdul latheef surrendered before ED for questioning

 

ബംഗളുരു:

ബംഗളുരു മയക്കുമരുന്ന് കേസിലെ കള്ളപ്പണം വെളുപ്പിക്കൽ ഇടപാടിൽ ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് അറിയപ്പെടുന്ന കാർ പാലസ് ഉടമ അബ്ദുൽ ലത്തീഫ് ഇഡിക്ക് മുൻപാകെ ചോദ്യം ചെയ്യലിന് ഹാജരായി. രണ്ട് തവണ  ഇഡി ചോദ്യം ചെയ്യലിന് ഹാജരാകാൻ ലത്തീഫിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ലത്തീഫ് നോട്ടീസ് കൈപ്പറ്റിയിരുന്നില്ല, ഒളുവിൽ പോകുകയും ചെയ്തിരുന്നതായി ഇഡി വ്യക്തമാക്കിയിരുന്നു.

അതേസമയം ബിനീഷിന്റെ എൻസിബി കസ്റ്റഡി കാലാവധിയും ഇന്നവസാനിക്കും. കഴിഞ്ഞ 17 നാണ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ എടുത്തത്. നാല് ദിവസമായി ചോദ്യം ചെയ്യൽ തുടരുകയാണ്.ഇന്ന് ഉച്ചയോടെ ബിനീഷിനെ എൻസിബി കോടതിയിൽ ഹാജരാക്കും.

https://www.youtube.com/watch?v=e3_MgeXBzRU

By Athira Sreekumar

Digital Journalist at Woke Malayalam