ഡൽഹി:
മൂന്ന് മാസത്തിനിടെ കാണാതായ 76 കുട്ടികളെ അന്വേഷിച്ച് കണ്ടെത്തിയ പോലീസ് ഉദ്യോഗസ്ഥയ്ക്ക് അത്യപൂർവ ആദരം. സമായ്പൂർ ബദ്‌ലി പോലീസ് സ്റ്റേഷൻ ഹെഡ് കോൺസ്റ്റബിൾ ആയ സീമാ ഥാക്കയ്ക്കാണ് പോലീസ് കമ്മീഷണർ എസ് എൻ ശ്രീവാസ്തവ ഔട്ട് ഓഫ് ടേൺ പ്രൊമോഷൻ നൽകിയത്. കമ്മീഷണർ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
തുടർന്ന് ഡൽഹി പോലീസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം സമൂഹം അറിയുന്നത്.
കാണാതെ പോകുന്ന കുട്ടികളെ കണ്ടെത്താൻ ഡൽഹി പോലീസിന് ഒരു ഇന്റെൻസീവ് സ്‌കീം ഉണ്ട്. അതിലെ സേവനത്തിനുള്ള അംഗീകാരമായാണ് സീമാ ഥാക്കയ്ക്ക് സ്ഥാനക്കയറ്റം നൽകിയത്. കാണാതായ 76 കുട്ടികളിൽ 56 പേർ 14 വയസ്സിന് താഴെയുള്ളവരാണ്. ഈ കുട്ടികളെ ഡൽഹിയ്‌ക്ക് പുറമെ പഞ്ചാബ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്ന് കണ്ടെത്തിയ പോലീസ് ഉദ്യോഗസ്ഥയെ പ്രശംസിച്ച് ബോളിവുഡ് താരങ്ങളടക്കം രംഗത്തെത്തി.
‘നന്ദി സീമാ ഥാക്ക’ എന്നാണ് നടി റിച്ച ഛദ്ദ ട്വിറ്ററിൽ കുറിച്ചത്.
https://twitter.com/RichaChadha/status/1329082388043841537
സോഷ്യൽ മീഡിയയിലാകെ സീമാ ഥാക്കയ്ക്ക് ആശംസ പ്രവാഹമാണ്.