ഡൽഹി:
ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ തുടരില്ലെന്നും ആവശ്യമെങ്കിൽ ഭാഗികമായി ചില സ്ഥലങ്ങളില്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ തുടരുമെന്നും സംസ്ഥാന ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ അറിയിച്ചു. രോഗവ്യാപനത്തിന്റെ മൂന്നാംഘട്ടത്തിലാണെങ്കിലും കൊവിഡിന്റെ ഔന്നത്യം കഴിഞ്ഞതായും മന്ത്രി പറഞ്ഞു. മാസ്‌ക് ധരിക്കുന്നത് രോഗവ്യാപനം കുറയ്ക്കുമെന്നും ലോക് ഡൗണിന്റെ ഫലം മാസ്‌ക് ധരിക്കുന്നതിലൂടെ ലഭിക്കുമെന്നും അതിനാല്‍ ലോക്ഡൗണ്‍ ആവശ്യമായി വരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഉത്സവദിനങ്ങളിലും അവധിദിവസങ്ങളിലും കൊവിഡ് പരിശോധന കുറഞ്ഞതിനാൽ ഡല്‍ഹിയില്‍ രോഗികളുടെ എണ്ണത്തില്‍ തുടര്‍ച്ചയായി മൂന്ന് ദിവസം കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇന്ന് വീണ്ടും രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായി.