Sat. Nov 23rd, 2024
Donald Trump Terminate us election officer

വാഷിങ്ടണ്‍ ഡിസി:

യുഎസ് തിരഞ്ഞെടുപ്പില്‍ വ്യാപകമായ ക്രമക്കേട് നടന്നെന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണം നിഷേധിച്ച തിരഞ്ഞെടുപ്പ് സുരക്ഷാഏജന്‍സിയിലെ ഉന്നത ഉദ്യാേഗസ്ഥനെ പുറത്താക്കി. ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

സുരക്ഷാ ഏജന്‍സിയുടെ മേധാവി ക്രിസ് ക്രെബ്‌സിനെയാണ് പുറത്താക്കിയത്. ഉടനടി ക്രിസിനെ പുറത്താക്കികൊണ്ടുള്ള ഉത്തരവ് പ്രാബല്യത്തില്‍ വരുമെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ജോ ബെെഡന് വോട്ട് ലഭിച്ചതില്‍ വന്‍ ക്രമക്കേടുണ്ടെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന്  നേരത്തെ ക്രിസ് ക്രെബ്‌സ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്‍റെ നടപടി.

നവംബര്‍ മൂന്നിന് നടന്ന തിരഞ്ഞെടുപ്പ് അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും കൃത്യവും സുരക്ഷിതവുമായ ഒന്നാണെന്ന് ക്രെബ്‌സ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ക്രെബ്സിന്‍റെ പ്രസ്താവനയില്‍ പാകപിഴയുണ്ടെന്നും ഇത് തീര്‍ത്തും വഞ്ചനാപരമാണെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, ഡൊണാള്‍ഡ് ട്രംപിന്‍റെ ക്രിസ് ക്രെബ്സിനെ പുറത്താക്കുന്നുവെന്ന പ്രഖ്യാപനമുള്ള ട്വീറ്റിന്‍റെ വസ്തുത പരിശോധിക്കാനാണ് ട്വിറ്ററിന്‍റെ നീക്കം.

 

 

By Binsha Das

Digital Journalist at Woke Malayalam