Wed. Dec 18th, 2024
Bohar printing

കൊച്ചി:

പ്ലാസ്റ്റിക്ക്‌ നിരോധനം കര്‍ശനമാക്കിയതിനെത്തുടര്‍ന്നുള്ള ആദ്യ തദ്ദേശ തിരഞ്ഞെടുപ്പാണിത്‌. ഫ്‌ളക്‌സ്‌ ബോര്‍ഡുകളുടെ നിരോധനം സ്ഥാനാര്‍ത്ഥികള്‍ക്ക്‌ വന്‍ തിരിച്ചടിയാണ്‌ നല്‍കിയത്‌. എന്നാല്‍ പ്രചാരണരംഗത്ത്‌ തോല്‍ക്കാന്‍ മനസ്സില്ലെന്നു പ്രഖ്യാപിച്ചു മുന്നേറുന്ന സ്ഥാനാര്‍ത്ഥികളെ നിരാശപ്പെടുത്താതെ പ്രചാരണത്തിന്‌ കൊഴുപ്പേകാന്‍ ബോഹര്‍ എത്തിയിരിക്കുന്നു.

കടലാസും ജൈവമാലിന്യങ്ങളും ഉപയോഗിച്ചു നിര്‍മ്മിക്കുന്ന ബോഹര്‍ മീഡിയ പ്രകൃതി സൗഹൃദപരവും ഫ്‌ളക്‌സ്‌ പോലെ തന്നെ വ്യക്തതയുള്ള ചിത്രങ്ങള്‍ പ്രിന്റ്‌ ചെയ്യാന്‍ പറ്റുന്നവയുമാണ്‌. ഫ്‌ളക്‌സ്‌ ബോര്‍ഡ്‌ പോലെ ഏത്‌ അളവിലും ബോഹറിലും പ്രിന്റ്‌ ചെയ്യാം. കോയമ്പത്തൂരിലെ ബോഹര്‍ ബയോടെക്‌നോളജീസില്‍ നിന്നാണ്‌ ഇവ കേരളത്തിലെത്തുന്നത്‌.

എന്നാല്‍ ഫ്‌ളക്‌സുമായി താരതമ്യപ്പെടുത്തുമ്പോള്‍ അല്‍പ്പം കൂടുതലാണ്‌ ഇതിന്റെ വില. ചതുരശ്രഅടിക്ക്‌ 20 രൂപവരെയാണ്‌ ചെലവ്‌. പേപ്പറിന്‌ 10 രൂപയേ ഉള്ളൂ. എന്നാല്‍ പഴയ കാലത്തേതു പോലെ തുണി ബാനറുകളിലേക്കു തിരിയാമെന്നു വെച്ചാല്‍ ചതുരശ്രയടിക്ക്‌ 22- 25 രൂപ വരെയാകും. തുണിയിലെ പ്രിന്റിംഗിന്‌ കൂടുതല്‍ സമയവും മഷിയും ചെലവാകുന്നത്‌ പലരെയും പിന്തിരിപ്പിക്കുന്നു. ഇവ രണ്ടിനേക്കാളും ഈടു നില്‍ക്കുമെന്നതും ഫ്‌ളക്‌സ്‌ പോലെ വ്യക്തത ലഭിക്കുമെന്നതുമാണ്‌ ബോഹറിനെ താരമാക്കുന്നത്‌.