Fri. Apr 11th, 2025 11:18:59 PM
jewellery in Eloor
കൊച്ചി:

ഫാക്ട് ജംക്ഷനിൽ ഐശ്വര്യ  ജ്വല്ലറിയിലെ സ്വർണക്കവർച്ച. സംഭവത്തിൽ  പ്രതികളെത്തേടി പൊലീസ് അന്വേഷണം ഊർജിതമാക്കി.ഏലൂർ ഇൻസ്പെക്ടർ എം.മനോജിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

ഉന്നത പൊലീസ് ഓഫിസർമാർ കവർച്ച നടന്ന സ്ഥലം സന്ദർശിച്ചു. പൊലീസ് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.ജ്വല്ലറി കവർച്ച പൊലീസിനെയും നാട്ടുകാരെയും ഒരുപോലെ ഞെട്ടിച്ചു.10ഗ്രാം സ്വർണം പോലും സൂക്ഷിക്കാൻ ഉറപ്പില്ലാത്ത, പെട്ടിക്കടയുടെ വലിപ്പമുള്ള മുറിയിൽ 3 കിലോഗ്രാം സ്വർണാഭരണങ്ങളും 25 കിലോഗ്രാം വെള്ളി ആഭരണങ്ങളും സൂക്ഷിച്ചിരുന്നു എന്നു വിശ്വസിക്കാൻ തുടക്കത്തിൽ പൊലീസിനൊ നാട്ടുകാർക്കൊ കഴിഞ്ഞില്ല.

പൊലീസ് സ്റ്റേഷനിൽ നിന്ന് 200 മീറ്റർ ദൂരത്തിലാണ് ജ്വല്ലറി സ്ഥിതി ചെയ്യുന്നത്. പഴകി ദ്രവിച്ച കെട്ടിടത്തിലാണ് ജ്വല്ലറി പ്രവർത്തിക്കുന്നത്. കെട്ടിടം ഏതു സമയത്തും ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ്. കെട്ടിടത്തിനു പിന്നിലെ കാടും മോഷ്ടാക്കൾക്ക് അനുഗ്രഹമായി. 2000ത്തിൽ പ്രവർത്തനം തുടങ്ങിയ ജ്വല്ലറി നാട്ടുകാർക്ക് വിശ്വസ്ത സ്ഥാപനമായിരുന്നു.