Mon. Dec 23rd, 2024
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ
കൊച്ചി:

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. വൈപ്പിൻ ഓച്ചന്തുരുത്ത് സ്വദേശി സിജോ ജോസ്ലിൻ (23) ആണ് അറസ്റ്റിലായത്.തൃപ്പൂണിത്തുറ സ്വദേശിയായ പതിനാറുകാരിയാണ് പീഡനത്തിനിരയായത്. സെപ്റ്റംബറിലാണ് പെൺകുട്ടിയെ ഓച്ചന്തുരുത്തിൽ വിളിച്ചു വരുത്തി യുവാവ് പീഡിപ്പിച്ചത്.

പുതിയകാവ് സ്വദേശിയായ ബാലികയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഞാറക്കൽ പൊലീസിനു കൈമാറിയിരുന്നു. തുടർന്ന് ഞാറക്കൽ സിഐ പി എസ് ധർമ്മജിത്ത് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ഞാറക്കൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പ്രതിക്കെതിരെ പോക്‌സോ ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.